ഹൈദരാബാദ്:കാർമേഘങ്ങളും മഴയുമില്ലാതെ വാനം തെളിഞ്ഞാൽ ഇന്ന് അർദ്ധരാത്രി മുതൽ ആകാശത്ത് മനോഹരമായ ഉൽക്കവർഷം കാണാം. ബൈനോക്കുലറോ ടെലസ്‌കോപ്പോ കണ്ണടയോ ഇല്ലാതെ നഗ്‌നനേത്രങ്ങളാല്‍ ഇത് വ്യക്തമായി കാണാന്‍ കഴിയും. വര്‍ഷംതോറും പെയ്‌തിറങ്ങുന്ന പേഴ്‌സ്യുഡ് ഉല്‍ക്കകള്‍ നാളെ പുലര്‍ച്ചെ വരെ ദൃശ്യമാകും. ആകാശത്ത് പേഴ്സ്യൂഡ് നക്ഷത്രസമൂഹം നിലകൊള്ളുന്ന ദിശയില്‍നിന്ന് വരുന്ന ഉല്‍ക്കകളായതിനാലാണ് ഈ പേര് വന്നത്.
ചന്ദ്രനില്ലാതെ വരുന്ന ന്യൂ മൂണ്‍ സമയത്താണ് ഇത് സാധ്യമാകുന്നത്. വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന പ്രതിഭാസമാണിത്. ഇന്ന് അര്‍ദ്ധരാത്രി ആകാശത്തിന്‍റെ വടക്കുകിഴക്ക് ഭാഗത്ത് ഈ നക്ഷത്രഗണം ഉദിക്കും. പുലരുംവരെ ഉല്‍ക്കമഴ നഗ്നനേത്രംകൊണ്ട് കാണാൻ കഴിയും.
ഉല്‍ക്കമഴ ഏറ്റവും കൂടുതല്‍ ദൃശ്യമാകുക ഇന്ത്യയില്‍: ഞായറാഴ്‌ച പുലര്‍ച്ചെ മൂന്ന് മണിവരെയാണ് ഈ ദൃശ്യവിരുന്ന് കാണാനാകുക. ഏറ്റവും നന്നായി ഉല്‍ക്കമഴ കാണാൻ സാധിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഇന്ത്യ. സെക്കന്‍റില്‍ 60 കിലോമീറ്റര്‍ വേഗതയിലാണ് ഉല്‍ക്കകള്‍ പായുന്നത്. അതിനാല്‍ ഒന്ന് കണ്ണുചിമ്മി തുറക്കും മുൻപേ ഉല്‍ക്കകള്‍ ആകാശത്തുനിന്ന് അപ്രത്യക്ഷമാകും.
സൗരയൂഥത്തിലൂടെ 130 വര്‍ഷം കൂടുമ്പോള്‍ കടന്നുപോകുന്ന സ്വിഫ്റ്റ്-ടട്ടില്‍ എന്ന ഭീമൻ വാല്‍നക്ഷത്രത്തില്‍ നിന്ന് പൊടിപടലങ്ങളും ഹിമകണങ്ങളുമെല്ലാം തെറിച്ചുവീഴും. ഇത് സൗരയൂഥത്തില്‍ തങ്ങിനില്‍ക്കുകയും വര്‍ഷത്തിലൊരിക്കല്‍ ഭൂമിയുടെ അന്തരീക്ഷം ഈ അവശിഷ്‌ടങ്ങള്‍ക്കിടയിലൂടെ കടന്നുപോകുമ്പോള്‍ ഈ പ്രതിഭാസമുണ്ടാകുകയും ചെയ്യും. ഒരു നെല്‍ക്കതിര്‍ പോലെയാണ് പേഴ്സ്യൂസ് നക്ഷത്രഗണം ആകാശത്ത് കാണപ്പെടുന്നത്. എല്ലാവര്‍ഷവും ജൂലായ് 17നും ഓഗസ്‌റ്റ് 24നും ഇടയിലാണ് ഈ പ്രതിഭാസമുണ്ടാവുക.
അതേസമയം, മാർച്ച് 28 ചൊവ്വാഴ്‌ച ശാസ്ത്രകുതുകികള്‍ക്ക് ഏറെ പ്രധാനപ്പെട്ട ദിവസമായിരുന്നു. ആകാശത്ത് ഗ്രഹങ്ങളുടെ അപൂർവ പ്രതിഭാസമായിരുന്നു ദൃശ്യമായത്. എല്ലാ വർഷവും സൗരയൂഥത്തിലെ ചില ഗ്രഹങ്ങൾ ഒരു നേർരേഖയിൽ വരുന്ന പ്രതിഭാസം ആകാശത്ത് ദൃശ്യമാകാറുണ്ട്.
'പ്ലാനറ്റ് പരേഡ്' അല്ലെങ്കിൽ ' പ്ലാനറ്റ് അലൈൻമെന്‍റ് ' എന്നാണ് ഇത് അറിയപ്പെടുന്നത്. പ്ലാനറ്റ് പരേഡിൽ ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, യുറാനസ് തുടങ്ങിയ ഗ്രഹങ്ങളെ ഭൂമിയിലുള്ളവർക്ക് കാണാൻ കഴിയും എന്നതാണ് ഈ കാഴ്‌ചയുടെ പ്രത്യേകത. സൂര്യാസ്‌തമയ സമയത്ത് ആളുകൾ പടിഞ്ഞാറോട്ട് അഭിമുഖീകരിക്കുമ്പോഴും തെളിഞ്ഞ ആകാശത്തേക്ക് നോക്കുമ്പോഴുമാണ് ഗ്രഹങ്ങളുടെ ഈ അത്ഭുത പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കുക. ബൈനോക്കുലറോ ടെലിസ്‌കോപ്പോ ഉപയോഗിച്ച് നോക്കിയാൽ കൂടുതൽ കൃത്യതയോടെ ഈ ആകാശക്കാഴ്‌ചയുടെ ദൃശ്യാനുഭവം ലഭിക്കും.
പ്ലാനറ്റോറിയത്തിൽ സന്ദർശനാനുമതി: സാധാരണ ദിവസങ്ങളിൽ പോലും ആളുകൾക്ക് ആകാശത്ത് രണ്ടോ മൂന്നോ ഗ്രഹങ്ങളെ കാണാൻ കഴിയും. എന്നാൽ വർഷത്തിലെ ഈ പ്രത്യേക സമയത്ത് ആകാശത്ത് ചന്ദ്രനോടൊപ്പം അഞ്ച് ഗ്രഹങ്ങളെ ഒരുമിച്ച് കാണാൻ സാധിക്കും. യുറാനസ് ഗ്രഹത്തെ കണ്ടെത്താൻ പ്രയാസമാണ്. എന്നാൽ കൂടുതൽ സാങ്കേതികതയുള്ള ടെലസ്‌കോപ്പിലൂടെ ഈ ദൃശ്യം കാണാനും ഈ പ്രതിഭാസത്തെ കുറിച്ച് കൂടുതൽ അറിയാനും ആളുകൾക്ക് ഗോരഖ്‌പൂരിലെ വീർ ബഹാദൂർ സിംഗ് പ്ലാനറ്റോറിയം സന്ദർശിക്കാവുന്നതാണ്.