കേരളം

kerala

ETV Bharat / bharat

ബംഗാളിലേത് ശക്തമായ പ്രതിപക്ഷമെന്ന് ബിജെപി - People of WB

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി മൂന്ന്‌ സീറ്റാണ്‌ നേടിയത്‌ . എന്നാൽ ഇത്തവണ അത്‌ 78 ആയി ഉയർന്നു

ശക്തമായ പ്രതിപക്ഷമാണ്‌ ബംഗാളിലുണ്ടായിരിക്കുന്നത്‌  ബിജെപി സംസ്ഥാന മേധാവി  ദിലീപ്‌ ഘോഷ്‌  Dilip Ghosh  People of WB  strong opposition
ശക്തമായ പ്രതിപക്ഷമാണ്‌ ബംഗാളിലുണ്ടായിരിക്കുന്നതെന്ന്‌ ബിജെപി സംസ്ഥാന അധ്യക്ഷൻ

By

Published : May 3, 2021, 10:40 AM IST

കൊൽക്കത്ത: പശ്ചിമബംഗാളിൽ ലക്ഷ്യമിട്ടത്‌ 200 സീറ്റാണെങ്കിലും അത്‌ നേടാൻ സാധിച്ചില്ല. പക്ഷെ ശക്തമായ ഒരു പ്രതിപക്ഷമാണ്‌ ബംഗാളിലുണ്ടായിരിക്കുന്നതെന്ന്‌ ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ്‌ ഘോഷ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി മൂന്ന്‌ സീറ്റാണ്‌ നേടിയത്‌ . എന്നാൽ ഇത്തവണ അത്‌ 78 ആയി ഉയർന്നു. ലക്ഷ്യം നിറവേറ്റാൻ സാധിച്ചില്ലെങ്കിലും അതിന്‍റെ അരികിൽ എത്താൻ സാധിച്ചുവെന്നും ദിലീപ്‌ ഘോഷ്‌ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം നടന്ന വോട്ടെണ്ണലിൽ 213 സീറ്റുകളിലാണ്‌ തൃണമൂൽ കോൺഗ്രസ്‌ വിജയിച്ചത്‌. എന്നാൽ ബിജെപിക്ക്‌ നേടാനായത്‌ 78 സീറ്റുകളാണ്‌.

ABOUT THE AUTHOR

...view details