കേരളം

kerala

ETV Bharat / bharat

സ്ത്രീയെ 22 വർഷത്തോളം കെട്ടിയിട്ട് കുടുംബം ; ഒടുവില്‍ മോചനം - സ്ത്രീയെ 22 വർഷത്തോളം കെട്ടിയിട്ട് കുടുംബം

കെട്ടിയിടപ്പെട്ട സ്ത്രീക്ക് ഭർത്താവും രണ്ട്‌ ആൺമക്കളുമുണ്ട്

people of the house kept the woman tied up for years  woman in house arrest for years  സ്ത്രീയെ 22 വർഷത്തോളം കെട്ടിയിട്ട് കുടുംബം  സ്ത്രീയെ തടവിലാക്കി
സ്ത്രീയെ 22 വർഷത്തോളം കെട്ടിയിട്ട് കുടുംബം

By

Published : Apr 14, 2022, 10:57 PM IST

സൂറത്ത് (ഗുജറാത്ത്) : 22 വർഷത്തോളമായി സ്ത്രീയെ കെട്ടിയിട്ട് കുടുംബം. ഉദാന സൊസൈറ്റിയിലെ ഒരു കുടുംബമാണ് 50 വയസുകാരിയെ 22 വർഷത്തോളം കെട്ടിയിട്ടത്. ഗംഗബ ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾ വിവരമറിയുകയും സ്ത്രീയെ മോചിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തപ്പോഴാണ് വിവരം പുറംലോകമറിയുന്നത്. ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ സ്ഥലത്ത് എത്തിയപ്പോൾ സ്ത്രീ വളരെ മോശം നിലയിലായിരുന്നു.

കെട്ടിയിടപ്പെട്ട സ്ത്രീക്ക് ഭർത്താവും രണ്ട്‌ ആൺമക്കളുമുണ്ട്. പ്രവർത്തകർ എത്തിയപ്പോൾ സ്ത്രീയെ വിട്ടുനൽകില്ലെന്ന് ഭർത്താവ് പറഞ്ഞതായി ഗംഗാബ ചാരിറ്റബിൾ ട്രസ്റ്റ് അംഗം ജൽപബെൻ സോനാനി വെളിപ്പെടുത്തി. അമ്മ അവരുടെ കർമ്മഫലമാണ് അനുഭവിക്കുന്നതെന്നും അവര്‍ ഉപദ്രവിക്കുമ്പോൾ ആരും സഹായത്തിന് വന്നിരുന്നില്ലെന്നും മക്കൾ പറയുന്നു.

അമ്മയെ ബലമായി പുറത്തിറക്കാൻ ശ്രമിച്ചാൽ അവരെയും ഉപദ്രവിക്കുമെന്നും മക്കൾ പ്രവർത്തകരോട് പറഞ്ഞു. ശേഷം ജൽപബെൻ ഉദ്ദ പൊലീസിന്‍റെ സഹായം തേടിയാണ് ട്രസ്റ്റ് അംഗങ്ങള്‍ തുടര്‍നടപടികള്‍ സ്വീകരിച്ചതും അവരെ മോചിപ്പിച്ച് ചികിത്സ ലഭ്യമാക്കിയതും.

ABOUT THE AUTHOR

...view details