കൊൽക്കത്ത:നന്ദിഗ്രാമിലെ ജനങ്ങൾ വോട്ടെടുപ്പിൽ പങ്കെടുക്കുകയല്ല, ബംഗാളിൽ നവോത്ഥാനത്തിന് വഴിയൊരുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രേ മോദി. ഉലുബീരിയയിൽ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.'ദീദി അധികാരത്തിൽ നിന്ന് മാറണമെന്നാണ് ബംഗാളിലെ ജനങ്ങളുടെ ആഗ്രഹം. നന്ദിഗ്രാമിലെ ജനങ്ങൾ ഇന്ന് ഈ ആഗ്രഹം നിറവേറ്റിയിട്ടുണ്ട് . ജനങ്ങൾ അവിടെ വോട്ടെടുപ്പിൽ പങ്കെടുക്കുകയായിരുന്നില്ല മറിച്ച് ബംഗാളിൽ ഒരു നവോത്ഥാനത്തിന് വഴിയൊരുക്കുകയാണ് ചെയ്‌തത്'- മോദി പറഞ്ഞു.
ജനം വോട്ടെടുപ്പിൽ പങ്കെടുക്കുകയല്ല,നവോത്ഥാനത്തിന് വഴിയൊരുക്കുകയാണ്:മോദി - മോദി
കടന്നുകയറ്റക്കാരെ സ്വന്തം നാട്ടുകാരായി കരുതുന്ന ദീദി ജനങ്ങളെ വേർതിരിച്ച് കാണുന്നത് നിർത്തണമെന്ന് മോദി
![ജനം വോട്ടെടുപ്പിൽ പങ്കെടുക്കുകയല്ല,നവോത്ഥാനത്തിന് വഴിയൊരുക്കുകയാണ്:മോദി People of Nandigram paving way for 'renaissance' in Bengal Nandigram people paving way for renaissance in Bengal Nandigram p ജനങ്ങൾ വോട്ടെടുപ്പിൽ പങ്കെടുക്കുകയല്ല മോദി മമത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11242160-thumbnail-3x2-ppp.jpg)
ജനങ്ങൾ വോട്ടെടുപ്പിൽ പങ്കെടുക്കുകയല്ല, ബംഗാളിൽ ഒരു നവോഥാനത്തിന് വഴിയൊരുക്കുകയാണെന്ന് മോദി
ചിലസമയം ദീദി എന്നെ സഞ്ചാരിയെന്ന് വിളിക്കുന്നു, ചിലസമയം വിദേശിയെന്ന് വിളിക്കുന്നു.കടന്നുകയറ്റക്കാരെ സ്വന്തം നാട്ടുകാരായി കരുതുന്ന ദീദി ജനങ്ങളെ വേർതിരിച്ച് കാണുന്നത് നിർത്തണമെന്നും മോദി കൂട്ടിച്ചേർത്തു. എട്ട് ഘട്ടങ്ങളായി നടക്കുന്ന ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട വോട്ടെടുപ്പ് വ്യഴാഴ്‌ചയാണ് നടന്നത്.