ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ്; പാർട്ടി പ്രവർത്തകരെ അഭിനന്ദിച്ച് ഗുജറാത്ത് മുഖ്യമന്ത്രി - Gujarat CM
ജനങ്ങൾ കോൺഗ്രസ് പാർട്ടിയെ തുടച്ച് നീക്കിയെന്ന് വിജയ് രൂപാനി പറഞ്ഞു
ഗാന്ധിനഗർ: ഗുജറാത്തിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി പ്രവർത്തകരെ അഭിനന്ദിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ കോൺഗ്രസ് പാർട്ടിയെ തുടച്ച് നീക്കിയെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത്, താലൂക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ് ഫലങ്ങളിൽ സംസ്ഥാനത്ത് ബിജെപിയുടെ പതാക പറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ഗുജറാത്തിന് വേണ്ട എല്ലാവിധ സഹായങ്ങളും ചെയ്തു. പാർട്ടിയെ പിന്തുണച്ച എല്ലാ ജനങ്ങൾക്കും അഭിനന്ദനം നേരുന്നതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കോൺഗ്രസ് മുങ്ങുന്ന കപ്പലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.