ചണ്ഡീഗഡ് : സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനിടയിൽ , ലുധിയാനയിലെ മൊത്ത പച്ചക്കറി വിപണിയിൽ ഇന്ന് രാവിലെ വൻ ജനാവലി.നിരവധി ആളുകളെ മാസ്‌കുകൾ ഇല്ലാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് എത്തിയത്. വാരാന്ത്യത്തില്‍ കടകള്‍ അടക്കുന്നതിനാലാണ് മാര്‍ക്കറ്റിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതെന്ന് പച്ചക്കറി കച്ചവടക്കാരനായ ശിവം പറഞ്ഞു. ഇവിടെയെത്തുന്നവരില്‍ പലരും ഷോളും ടവ്വലും ഉപയോഗിച്ചാണ് മുഖം മറച്ചത്.
കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി ലുധിയാന പച്ചക്കറി വിപണി - കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍
2,627 പുതിയ കൊവിഡ് കേസുകളും 127 മരണങ്ങളുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പഞ്ചാബില്‍ റിപ്പോര്‍ട്ട് ചെയ്തത്.

കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി ലുധിയാന പച്ചക്കറി വിപണി
Read Also………….കൊവിഡ് ദ്രുത പരിശോധന സംവിധാനവുമായി പഞ്ചാബ്
അതേസമയം പൊലീസും അനാവശ്യമായി ഉപദ്രവിക്കുന്നുണ്ടെന്നും മറ്റൊരു കച്ചവടക്കാരന്‍ പറഞ്ഞു. എന്നാല്‍ ജൂൺ 10 വരെ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ നീട്ടിയതായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പ്രഖ്യാപിച്ചിരുന്നു. 2,627 പുതിയ കൊവിഡ് കേസുകളും 127 മരണങ്ങളുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പഞ്ചാബില്‍ റിപ്പോര്‍ട്ട് ചെയ്തത്.