കേരളം

kerala

ETV Bharat / bharat

'ലോക്ക് ഡൗൺ ഭീതി' ; ഗുജറാത്തിലെ പുകയിലക്കടകൾക്ക് മുൻപിൽ വൻ തിരക്ക് - ഗുജറാത്ത് ലോക്ക് ഡൗൺ പുതിയ വാർത്ത

കഴിഞ്ഞ തവണത്തെ പോലെ ലോക്ക് ഡൗണിൽ പുകയില കിട്ടാതെ വരാതിരിക്കാന്‍ ആളുകള്‍ തിരക്കുകൂട്ടുകയാണ്.

1
1

By

Published : Apr 28, 2021, 10:33 PM IST

ഗാന്ധിനഗർ: കൊവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിക്കുമെന്ന് ഭയന്ന് ഗുജറാത്തിലെ ജുനാഗധിൽ പുകയിലക്കടകൾക്ക് മുൻപിൽ വൻ ജനക്കൂട്ടം. കഴിഞ്ഞ വർഷത്തെ പോലെ വീണ്ടും കർശന നിയന്ത്രണങ്ങളും ലോക്ക് ഡൗണും വരുമെന്ന് ഭയന്നാണ് ഉപഭോക്താക്കൾ പുകയില വാങ്ങി സംഭരിക്കുന്നത്. ജുനഗധിന്‍റെ വിവിധയിടങ്ങളിലായി പുകയില ഉൽപന്നങ്ങളുടെ കടകൾക്ക് മുൻപിൽ വൻജനാവലിയാണ്.

കഴിഞ്ഞ തവണ ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നുവെന്നും പുകയില ഉൽപന്നങ്ങൾക്ക് വലിയ തുക ചെലവഴിക്കേണ്ടിവന്നുവെന്നും ഉപഭോക്താക്കൾ പറയുന്നു. ഇത് ഒഴിവാക്കാനാണ് ഒരു മാസത്തേക്കുള്ളത് കരുതിവയ്ക്കുന്നതെന്നും അവർ വിശദീകരിക്കുന്നു.

'ലോക്ക് ഡൗൺ ഭീതി' ; ഗുജറാത്തിലെ പുകയിലക്കടകൾക്ക് മുൻപിൽ വൻ തിരക്ക്

Also Read: കൊവിഡിന്‍റെ ഇന്ത്യന്‍ വകഭേദം 17 രാജ്യങ്ങളിലേക്ക് വ്യാപിച്ചെന്ന് ലോകാരോഗ്യ സംഘടന

ഡൽഹിയിൽ ഒരാഴ്ച നീണ്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോഴും സമാനമായ സംഭവമുണ്ടായിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്കുള്ളിൽ ദേശീയ തലസ്ഥാനത്ത് മദ്യ വിൽപനശാലകൾക്ക് മുൻപിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

2012ൽ നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ, ഗുജറാത്തിൽ പുകയില ഉത്പാദനത്തിനും വിൽപനയ്ക്കും നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഇന്ന് നൂറുകണക്കിന് പുകയില വിൽപന കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗുജറാത്തിലെ 9 നഗരങ്ങളിൽ ഇന്ന് മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.

രാത്രി 8 മണി മുതൽ രാവിലെ 6 മണി വരെയാണ് നിയന്ത്രണം. മെയ് അഞ്ച് വരെ കർഫ്യൂ തുടരും. ഇതിനുപുറമെ, സംസ്ഥാനത്തെ 29 നഗരങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. എന്നാൽ, പലചരക്ക് കടകൾ, പച്ചക്കറി കടകൾ, പഴക്കടകൾ, മെഡിക്കൽ സ്റ്റോറുകൾ തുടങ്ങിയ അവശ്യ സേവനങ്ങൾ അനുവദിക്കും.

ABOUT THE AUTHOR

...view details