കേരളം

kerala

ETV Bharat / bharat

ജനപ്രതിനിധികൾ അച്ചടക്കം പാലിക്കണമെന്ന് രാഷ്ട്രപതി - ജനാധിപത്യ മൂല്യങ്ങളോട് പ്രതിജ്ഞാബദ്ധരായിരിക്കണം

ജനപ്രതിനിധികൾ നിയമസഭയിലും പാർലമെന്‍റിലും സഭ്യമായ ഭാഷാ പ്രയോഗങ്ങൾ നടത്തണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

President Ram Nath Kovind  Kovind advice to speakers  No to unparliamentary word  രാംനാഥ് കോവിന്ദ്  പാർലമെന്‍ററി ഭാഷ ഉപയോഗിക്കണം  ജനപ്രതിനിധികൾ അച്ചടക്കം പാലിക്കണം  ജനാധിപത്യ മൂല്യങ്ങളോട് പ്രതിജ്ഞാബദ്ധരായിരിക്കണം  People expect discipline from elected representatives: Kovind
ജനപ്രതിനിധികൾ അച്ചടക്കം പാലിക്കണമെന്ന് പ്രസിഡന്‍റ് കോവിന്ദ്

By

Published : Nov 25, 2020, 4:54 PM IST

ഗാന്ധി നഗർ: ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികൾ പാർലമെന്‍റിലും നിയമസഭകളിലും ആരോഗ്യകരമായ സംഭാഷണത്തിൽ ഏർപ്പെടണമെന്ന് പ്രസിഡന്‍റ് രാം നാഥ് കോവിന്ദ്. ജനപ്രതിനിധികൾ അസഭ്യമായ പദപ്രയോഗങ്ങൾ ഒഴിവാക്കണമെന്നും ജനാധിപത്യ മൂല്യങ്ങളോട് പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.

ഗുജറാത്തിലെ കെവാഡിയ ഗ്രാമത്തിൽ നടന്ന 80-ാമത് അഖിലേന്ത്യാ പ്രിസൈഡിങ് ഓഫീസർമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് പ്രവർത്തിക്കുകയെന്നതാണ് ജനപ്രതിനിധികൾ നേരിടുന്ന വലിയ വെല്ലുവിളിയെന്നും സഭക്ക് അകത്തും പുറത്തും അച്ചടക്കം പാലിക്കാൻ ജനപ്രതിനിധികൾ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details