ബേട്ടൂൽ: കാര്‍ ബസുമായി കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. മധ്യപ്രദേശിലെ ബേട്ടൂല്‍ ജില്ലയിലെ ജല്ലാറിലാണ് സംഭവം. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
മധ്യപ്രദേശില്‍ കാര്‍ ബസില്‍ ഇടിച്ച് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ 11 പേര്‍ മരിച്ചു - Car accident
മധ്യപ്രദേശിലെ ബേട്ടൂല്‍ ജില്ലയിലെ ജല്ലാറിലാണ് സംഭവം. അപകടത്തില്‍ ആറ് പൂരുഷന്‍മാരും മൂന്ന് സ്‌ത്രീകളും അഞ്ചുമാസം പ്രായമുള്ള കുഞ്ഞും മറ്റൊരു കുട്ടിയും ഉള്‍പ്പെടെ 11 പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു
ജില്ല ആസ്ഥാനത്തു നിന്ന് 36 കിലോമീറ്റര്‍ അകലെ ഭൈന്‍സ്‌ദേഹി റോഡില്‍ ഇന്ന് (നവംബര്‍ 4) പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. കാറിന്‍റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് ആളില്ലാത്ത ബസില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആറ് പൂരുഷന്‍മാരും മൂന്ന് സ്‌ത്രീകളും അഞ്ചുമാസം പ്രായമുള്ള കുഞ്ഞും മറ്റൊരു കുട്ടിയും ഉള്‍പ്പെടെ 11 പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു.
ഗ്യാസ് കട്ടറുകള്‍ ഉപടയോഗിച്ച് കാര്‍ വെട്ടി പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മഹാരാഷ്‌ട്രയിലെ അമരാവതിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് കാറിലുണ്ടായിരുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി അയച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ബേട്ടൂല്‍ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്‌ടർ ശിവരാജ് സിങ് താക്കൂർ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.