കൊപ്പൽ : കർണാടകയിലെ കൊപ്പലിൽ കനത്ത മഴയിൽ നിറഞ്ഞൊഴുകുന്ന നദിയുടെ ബണ്ടിലൂടെ പ്രദേശവാസികളുടെ സാഹസിക യാത്ര. ജെസിബിയുടെ കൈകളിൽ ഇരുന്നാണ് ഗ്രാമവാസികൾ നിറഞ്ഞൊഴുകുന്ന നദി മുറിച്ചുകടന്നത്. കൊപ്പൽ ജില്ലയിലെ കുഷ്‌ടഗി താലൂക്കിലെ ബന്ദ്രഗൽ ഗ്രാമത്തിലാണ് സംഭവം.
VIDEO | നിറഞ്ഞൊഴുകുന്ന നദി മുറിച്ചുകടക്കാൻ ജെസിബി ; സാഹസിക യാത്രയുമായി ഗ്രാമീണർ
കർണാടകയിലെ കൊപ്പലിലാണ് കനത്ത മഴയിൽ നിറഞ്ഞൊഴുകുന്ന നദി മുറിച്ച് കടക്കാൻ ഗ്രാമീണർ ജെസിബി ഉപയോഗിച്ചത്
നിറഞ്ഞൊഴുകുന്ന നദി മുറിച്ച് കടക്കാൻ ജെസിബി; സാഹസിക യാത്രയുമായി ഗ്രാമീണർ
ഗ്രാമവാസികൾ ജെസിബിയുടെ കൈകളിൽ ഇരുന്ന് അപകടകരമായി യാത്ര ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. അടുത്തിടെ കൊപ്പലിലെ യലബുർഗ താലൂക്കിൽ തോട് മുറിച്ച് കടക്കുന്നതിനിടെ രണ്ട് പൊലീസുകാരും നാല് സ്‌ത്രീകളും ഒഴുക്കിൽപ്പെട്ടിരുന്നു.