ബെംഗളൂരു: കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും എത്തുന്നവരെ ശക്തമായി നിരീക്ഷിക്കുമെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി കെ സുധാകര്‍ പറഞ്ഞു. ഇരു സംസ്ഥാനങ്ങളിലേയും കൊവിഡ് കണക്കുകളുടെ പശ്ചാത്തലത്തിലാണ് നടപടി. കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഇതിന്‍റെ പശ്ചാത്തലത്തില്‍ ഇരു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്കായി മാര്‍ഗനിര്‍ദ്ദേശങ്ങളും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപനം; കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും വരുന്നവരെ നിരീക്ഷിക്കുമെന്ന് കര്‍ണാടക മന്ത്രി - കേരള കര്‍ണാടക യാത്ര
മാത്രമല്ല ഇരു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ 72 മണിക്കൂര്‍ മുന്‍പ് ലഭിച്ച ആര്‍ടിപിസിആര്‍ ടെസ്റ്റ് റിസല്‍ട്ട് കയ്യില്‍ കരുതണം. മാസ്കും സാമൂഹ്യ അകലവും പാലിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
സംസ്ഥാന അതിര്‍ത്തികളില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തരമന്ത്രിക്കും ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ക്കും കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന്‍റെ ഭാഗമായി അതിര്‍ത്തി ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കും. മാത്രമല്ല ഇരു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ 72 മണിക്കൂര്‍ മുന്‍പ് ലഭിച്ച ആര്‍ടിപിസിആര്‍ പരിശോധനാ ഫലം കയ്യില്‍ കരുതണം. മാസ്‌കും സാമൂഹിക അകലവും പാലിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. കൊവിഡ് ജനങ്ങള്‍ക്കിടയില്‍ തന്നെയുണ്ട്. അശ്രദ്ധയുണ്ടായാല്‍ അത് വീണ്ടും പടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കൊവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടവര്‍ വാക്സിന്‍ എടുക്കാന്‍ തയ്യാറാകാത്തത് നിര്‍ഭാഗ്യകരമാണ്. നിലവില്‍ 50 ശതമാനം പേര്‍ മാത്രമാണ് വാക്സിന്‍ എടുത്തത്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വാക്സിന്‍ എടുത്ത് മുറ്റുള്ളവര്‍ക്ക് മാതൃക കാട്ടണം. ദുഷ്പ്രചരണങ്ങളെ വിശ്വസിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.