ഹൈദരാബാദ്:നിയന്ത്രണങ്ങള്‍ക്കിടയിലും ദീപാവലി ആഘോഷമാക്കി തെലങ്കാന. തലസ്ഥാനമായ ഹൈദരാബാദില്‍ ആളുകള്‍ ദീപങ്ങള്‍ തെളിയിച്ചും പടക്കം പൊട്ടിച്ചും ദീപാവലി ആഘോഷത്തില്‍ പങ്കെടുത്തു. സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ആഘോഷങ്ങള്‍ക്ക് മാറ്റ് കുറഞ്ഞില്ല.
പടക്കം പൊട്ടിച്ചും ദീപം തെളിയിച്ചും ഹൈദരാബാദില്‍ ദീപാവലി ആഘോഷം - ദീപാവലി
സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ആഘോഷങ്ങള്‍ക്ക് മാറ്റ് കുറഞ്ഞില്ല.
സുപ്രിം കോടിതിയുടെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്ത് ദീപാവലിക്ക് പടക്കം പൊട്ടികുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ രാത്രി എട്ട് മുതല്‍ 10 വരെയുള്ള സമയത്ത് പടക്കം പൊട്ടിക്കാന്‍ അനുമതി നല്‍കിയതായും കോടതി ഉത്തരവിട്ടിരുന്നു. ഇതു പ്രകാരമാണ് സംസ്ഥാനത്ത് ആഘോഷങ്ങള്‍ നടന്നത്.
അതേസമയം രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ കൊവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ക്ക് കടുത്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ചില കേന്ദ്ര ഭരണ പ്രദേശങ്ങള്‍ പടക്കങ്ങള്‍ വലക്കിയിട്ടുമുണ്ട്. ചിലയിടങ്ങളില്‍ ഹരിത പടക്കങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഉയര്‍ന്ന വായു മലിനീകരണ സാധ്യതയുള്ള സംസ്ഥാനങ്ങളില്‍ പൂര്‍ണമായും പടക്കങ്ങള്‍ക്കും വെടിമരുന്നുകള്‍ക്കും വിലക്കുണ്ട്.