ബിഹാർ : ഒളിച്ചോടി വിവാഹം ചെയ്‌ത കമിതാക്കളെ ഗ്രാമവാസികൾ കൂട്ടം ചേർന്ന് മർദിക്കുകയും തലമുടി മുറിക്കുകയും അർദ്ധനഗ്നരാക്കി വീഡിയോ എടുത്ത് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്‌തു (People Beated Couples In Bihar). കമിതാക്കളോട് ഗ്രാമം വിടാനും ആവശ്യപ്പെട്ടു. കൂടാതെ ഇവരെ ഗ്രാമത്തിൽ പ്രവേശിപ്പിച്ചാൽ കൊന്നു കളയുമെന്ന് ഇരുവരുടെയും മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു(People Beated Couples In Bihar).
വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ മൂന്ന് പേർ അറസ്റ്റിലായി. ബുധനാഴ്‌ചയാണ് (4-10-2023) അമാസ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബേല ബിഘ ഗ്രാമത്തിൽ കേസിനാസ്‌പദമായ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ കുറച്ചുമാസങ്ങളിലായി പ്രണയത്തിലായിരുന്ന യുവതിയും യുവാവും ബുധനാഴ്ച ബലിയാരി ദേവി ക്ഷേത്രത്തിൽ വച്ച് വിവാഹിതരായിരുന്നു.