ബംഗളൂരു: ബിഎസ് യെദ്യൂരപ്പക്കെതിരെ ആരോപണവുമായി കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി രംഗത്ത്. കൊവിഡ് ബാധിച്ച് കൃത്യമായ ചികിത്സ പോലും കിട്ടാതെ ജനങ്ങള്‍ മരിക്കുന്നതിനിടെ വന്‍തുക ചിലവഴിച്ച് പത്രപരസ്യം നല്‍കിയതിനാണ് ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെതിരെ മുന്‍ മുഖ്യമന്ത്രി വിമര്‍ശനമുന്നയിച്ചത്. ജനങ്ങളുടെ ജീവനുപയോഗിച്ച് കളിക്കരുതെന്ന് യെദ്യൂരപ്പക്ക് അദ്ദേഹം മുന്നറിയിപ്പും നല്‍കി.
കൊവിഡ് വ്യാപിക്കുമ്പോഴും സര്‍ക്കാറിന് താല്‍പ്പര്യം പരസ്യങ്ങളില്‍; യെദ്യൂരപ്പക്കെതിരെ എച്ച്ഡി കുമാരസ്വാമി - എച്ച് ഡി കുമാരസ്വാമി
ബംഗളൂരുവിലെ മെട്രോ സർവീസുകൾ നവീകരിക്കുന്നതിന് ഫണ്ട് അനുവദിച്ചതിന് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് പത്രങ്ങളുടെ ഒന്നാംപേജില്‍ പരസ്യം നൽകിയത്.
കൂടുതല്‍ വായിക്കുക....കര്‍ണാടകയില്‍ സെമി ലോക്ക്ഡൗണ്‍ : അവശ്യ സേവനങ്ങൾ ഒഴികെ എല്ലാം അടച്ചിടും
ബംഗളൂരു മെട്രോ സർവീസുകൾ നവീകരിക്കുന്നതിന് ഫണ്ട് അനുവദിച്ചതിന് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് പത്രങ്ങളുടെ ഒന്നാംപേജില്‍ പരസ്യം നൽകിയത്. ഈ സര്‍ക്കാറിന് ഒന്നും അറിയില്ല. കൊവിഡ് വ്യാപനം മൂലം സംസ്ഥാനത്ത് ആശുപത്രികള്‍ രോഗികളാല്‍ നിറയുന്നു, ഓക്സിജന്‍ വിതരണം താറുമാറാകുന്നു, മരുന്നുകള്‍ തീരുന്നു. എന്നിട്ടും ഇതൊന്നും കാണാതെ ഒരു പരസ്യത്തിനായി കോടിക്കണക്കിന് രൂപ ചിലവഴിക്കുന്നത് ശരിയാണോ എന്ന് കുമാരസ്വാമി ചോദിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കുമാരസ്വാമി കൊവിഡ് ബാധിച്ച് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.