റായ്‌പൂർ: സംസ്ഥാനത്ത് 18 വയസ് കഴിഞ്ഞ എല്ലാവർക്കും സൗജന്യമായി പ്രതിരോധ കുത്തിവയ്പ്പ് നൽകുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ. കൊവിഡ് വാക്‌സിനുകളുടെ വില സംസ്ഥാന സർക്കാർ വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചത്തീസ്‌ഗഡിൽ എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ - corona vaccine in chhattisgarh
ജനുവരി 16 മുതൽ സംസ്ഥാനത്ത് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചതു മുതൽ ഇതുവരെ 17 ശതമാനം ജനങ്ങൾക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ട്. ഇതിൽ ആറ് ലക്ഷം മുന്നണിപ്പോരാളികളും 45 വയസിനു മുകളിലുള്ള 44 ലക്ഷം ആളുകളും ഉൾപ്പെടും.
ജനുവരി 16 മുതൽ സംസ്ഥാനത്ത് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചതു മുതൽ ഇതുവരെ 17 ശതമാനം ജനങ്ങൾക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ട്. ഇതിൽ ആറ് ലക്ഷം മുന്നണിപ്പോരാളികളും 45 വയസിനു മുകളിലുള്ള 44 ലക്ഷം ആളുകളും ഉൾപ്പെടും. 18നും 45നും ഇടയിൽ 1.20 കോടി ആളുകൾക്ക് സംസ്ഥാനത്ത് വാക്സിനേഷൻ നൽകാനാണ് പദ്ധതിയിടുന്നത്.
സംസ്ഥാനത്ത് 45 വയസിന് മുകളിലുള്ള 67 ശതമാനം പേർക്ക് ഇതുവരെ വാക്സിനേഷൻ നൽകിയിട്ടുണ്ട്. 88 ശതമാനം ആരോഗ്യ പ്രവർത്തകർക്കും 91 ശതമാനം മുന്നണിപ്പോരാളികൾക്കും വാക്സിനേഷൻ നൽകി. മെയ് ഒന്ന് മുതൽ തുടങ്ങുന്ന വാക്സിനേഷൻ പദ്ധതിക്ക് ശേഷം സംസ്ഥാനത്ത് 12 ദശലക്ഷത്തിലധികം ആളുകൾക്ക് വാക്സിനേഷൻ നൽകുമെന്നും മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു.