പനജി: പെഗാസസ് സംബന്ധിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. കേന്ദ്ര സര്‍ക്കാരിനെതിരെ ഉന്നയിക്കാൻ മറ്റൊരു വിഷയവുമില്ലാത്തതിനാലാണ് ഇപ്പോള്‍ ഫോണ്‍ ചോര്‍ത്തല്‍ വിവാദം പൊക്കി കൊണ്ട് വന്നിരിക്കുന്നത്. വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്താൻ കേന്ദ്രം തയാറാണ്. എന്നാല്‍ കോണ്‍ഗ്രസ് മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം പാര്‍ലമെന്‍റ് നടപടികളെ നിരന്തരം തടസപ്പെടുത്തി കൊണ്ടിരിക്കുകയാണ്.
"എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ക്കറിയില്ല. അത് കൊണ്ടാണ് ഒരു കാര്യവുമില്ലാത്ത വിഷയങ്ങളില്‍ ബഹളം വച്ച് അവര്‍ സഭ നടപടികളെ തടസപ്പെടുത്തുന്നത്. ജനങ്ങള്‍ക്ക് വേണ്ടി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എന്തെല്ലാം ചെയ്‌തിട്ടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു".