ന്യൂഡൽഹി:പെഗാസസ് അന്വേഷണ സമിതിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി നാലാഴ്ചത്തെ സമയം കൂടി അനുവദിച്ചു. 2022 ജൂൺ 20നകം സൂപ്പർവൈസിങ് ജഡ്ജിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ സാങ്കേതിക സമിതിയോട് ചീഫ് ജസ്റ്റിസ് എൻവി രമണയുടെ അധ്യക്ഷതയിലുള്ള ബഞ്ച് നിർദേശിച്ചു.
ചോര്‍ത്തലിന് ഇരയായെന്ന് പറയുന്ന 29 മൊബൈലുകള്‍ ഇതുവരെ ലഭിച്ചതായും വിദഗ്ധ സമിതി സുപ്രീംകോടതിയെ അറിയിച്ചു. അന്വേഷണത്തിനായി സോഫ്‌റ്റ്‌വെയര്‍ വികസിപ്പിച്ചെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന സമതിയുടെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി.