കേരളം

kerala

By

Published : Jul 20, 2021, 10:10 PM IST

ETV Bharat / bharat

പെഗാസസില്‍ രാജ്യസഭ കലുഷിതം; റൂൾ 267 പ്രകാരം ചര്‍ച്ച നടത്തണമെന്ന് കോണ്‍ഗ്രസ്

കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ഇസ്രയേലില്‍ നിന്നുള്ള ചാര സോഫ്റ്റ്‌വെയറിന്‍റെ ഫോണ്‍ ചോര്‍ത്തലിനെതിരെ പ്രതിപക്ഷം രാജ്യസഭയില്‍ ശക്തമായ പ്രതിഷേധമാണ് ഉന്നയിച്ചത്.

venkaiah naidu rajya sabha  Rule 267 Rajya Sabha Proceedings  Rule 267 Rajya Sabha  parliament Monsoon session  Rajya Sabha Proceedings  parliament news  Congress leader Anand Sharma  Congress demands discussion under Rule 267  Pegasus rocks Rajya Sabha  Rule 267  പെഗാസസില്‍ രാജ്യസഭ കലുഷിതം  രാജ്യസഭ കലുഷിതം  റൂൾ 267  ചര്‍ച്ച നടത്തണമെന്ന് കോണ്‍ഗ്രസ്  കോണ്‍ഗ്രസ്  കേന്ദ്ര സര്‍ക്കാര്‍  പെഗാസസ്  പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയം
പെഗാസസില്‍ രാജ്യസഭ കലുഷിതം; റൂൾ 267 പ്രകാരം ചര്‍ച്ച നടത്തണമെന്ന് കോണ്‍ഗ്രസ്

ന്യൂഡൽഹി:രാജ്യസഭ സമ്മേളനത്തിന്‍റെ തുടര്‍ച്ചയായ രണ്ടം ദിവസവും പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ കലഹം. രാജ്യസഭയുടെ റൂൾ 267 നെ പരാമർശിച്ച് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ രംഗത്തെത്തി. ഈ നിയമം നിലനിൽക്കുന്നിടത്തോളം കാലം രാജ്യത്തെ പ്രധാനപ്പെട്ടതും സുരക്ഷയെ സംബന്ധിക്കുന്നതുമായ വിഷയങ്ങൾ രാജ്യസഭയിൽ ചർച്ച ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം ഉന്നയിച്ചു.

എന്നാല്‍, ചട്ടം 267 പ്രകാരം ഡസൻ കണക്കിന് നോട്ടിസുകളാണ് തനിക്ക് വന്നിട്ടുള്ളതെന്ന് ചെയർമാൻ വെങ്കയ്യ നായിഡു പറഞ്ഞു. ഇത്തരം സാഹചര്യത്തില്‍ ചര്‍ച്ചചെയ്യുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നത് ചെയര്‍മാനാണ്. ചട്ടങ്ങളില്‍ ഏതെങ്കിലും നിയമം താൽക്കാലികമായി നിർത്തിവയ്ക്കുന്നതിന് ഇതിനകം പ്രത്യേക വ്യവസ്ഥകൾ നിലവിലുണ്ടെങ്കിലും റൂൾ 267 ന് അത് ബാധകമല്ലെന്ന് രാജ്യസഭ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചു.

സഭയിലെ കലഹത്തില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രി

അതേസമയം, പാർലമെന്‍റിന്‍റെ മൺസൂൺകാല സമ്മേളനത്തിൽ തുടരുന്ന വാക്കേറ്റത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക പ്രകടിപ്പിച്ചു. സഭയിൽ അർഥവത്തായ ചർച്ച നടത്തണമെന്നും പ്രതിപക്ഷ പാർട്ടികൾ ഈ ചർച്ചകളിൽ പങ്കെടുക്കണമെന്നും ബി.ജെ.പി പാർലമെന്‍ററി പാർട്ടി യോഗത്തിൽ മോദി പറഞ്ഞു. പുതിയ കേന്ദ്ര മന്ത്രിമാരെ സഭയില്‍ അവതരിപ്പിക്കുന്നത് സാധിക്കാതെ വന്നതിനെക്കുറിച്ചും നരേന്ദ്ര മോദി വിമര്‍ശനം ഉന്നയിച്ചു.

ALSO READ:'ലക്ഷദ്വീപില്‍ ജനക്ഷേമം ഉറപ്പാക്കുന്നത് സര്‍ക്കാരിന്‍റെ തുടര്‍പ്രക്രിയ': കേന്ദ്ര ആഭ്യന്തര സഹമന്ത്രി

ABOUT THE AUTHOR

...view details