ന്യൂഡല്‍ഹി: പെഗാസസ് ചാര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് കേള്‍ക്കുന്നത് കള്ളക്കഥകളാണെന്നും പ്രതിപക്ഷം രാജ്യത്തിന്‍റെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തുകയാണെന്നും ബിജെപി എംപിയും കേന്ദ്ര മന്ത്രിയുമായ മീനാക്ഷി ലേഖി. പ്രചരിക്കുന്ന പട്ടിക യഥാർത്ഥത്തിലുള്ളതല്ലെന്ന് ആംനസ്റ്റി ഇന്‍റര്‍നാഷണൽ അറിയിച്ചിട്ടുണ്ട്. ഇത്തരം കഥകള്‍ ജനാധിപത്യ ഘടനയുടെ വിശ്വാസ്യതയെക്കുറിച്ച് പൊതുജനങ്ങളില്‍ അവമതിപ്പുണ്ടാക്കുന്നതാണെന്നും മീനാക്ഷി ലേഖി പറഞ്ഞു.
എൻഎസ്‌ഒയും ആംനസ്റ്റി ഇന്‍റര്‍നാഷണലും പട്ടിക നിരസിച്ചുവെങ്കിലും, വ്യാജ പട്ടികയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷം സഭ തടസപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്രതിപക്ഷം പ്രത്യേകിച്ചും, തൃണമൂൽ കോൺഗ്രസിലേയും കോൺഗ്രസിലെയും അംഗങ്ങൾ വളരെ തരം താഴ്ന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. അവർ രാജ്യത്തിന്‍റെ സൽപ്പേരിന് കളങ്കം വരുത്തുമെന്നും ലേഖി പറഞ്ഞു.