കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്‌ഡൗണില്‍ വിദ്യാസമ്പന്നരായ നിരവധിപ്പേരുടെ തൊഴില്‍ നഷ്ടമായി. ബിസിനസിലുണ്ടായ മാന്ദ്യത്തില്‍ നിന്ന് ഇനിയും പലരും കരകയറിയിട്ടില്ല. എന്നാല്‍ ലോക്ക്ഡൗണ്‍ കാലം ഒരു അവസരമാക്കിയെടുക്കുകയായിരുന്നു പ്രഹ്ലാദ് പവാര്‍ എന്ന ചെറുപ്പക്കാരന്‍. കുട്ടിക്കാലത്ത് ചെയ്‌തിരുന്ന പെബിള്‍ ആര്‍ട്ട് എന്ന ഹോബിയെ തൊഴിലവസരമായി മാറ്റുന്നതിനൊപ്പം പെബിള്‍ ആര്‍ട്ടിലൂടെ പുതിയൊരു സ്റ്റാര്‍ട്ട് അപ്പ് ആശയം കൂടി കണ്ടെത്തിയിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍. നദി തീരങ്ങളില്‍ നിന്നും ശേഖരിക്കുന്ന കല്ലുകളിലും കക്കകളിലും ശംഖുകളിലും മനോഹരമായ രൂപങ്ങള്‍ പര്‍ഭാനി സ്വദേശിയായ ഈ യുവാവ് സൃഷ്‌ടിച്ചു. വളരെ ചെറുപ്പം മുതലേ പ്രഹ്ലാദ് ഈ കഴിവ് സ്വായക്തമാക്കിയിരുന്നു.
പെബിള്‍ ആര്‍ട്ട് വെറുമൊരു ഹോബിയല്ല: കൊവിഡില്‍ തളരാതെ പ്രഹ്ലാദ് - കൊവിഡ് വ്യാപനം
പെബിള്‍ ആര്‍ട്ടിലൂടെ നിരവധി പേര്‍ക്ക് തൊഴില്‍ സൃഷ്‌ടിക്കാന്‍ പ്രഹ്ലാദിന് കഴിഞ്ഞു.
വെള്ളാരം കല്ലുകള്‍ക്ക് ജീവന്‍ നല്‍കുന്ന ഈ കലാസൃഷ്‌ടിക്ക് നിരവധി സന്ദേശങ്ങളും നല്‍കാന്‍ കഴിയും. വിദേശ രാജ്യങ്ങളില്‍ പെബിള്‍ ആര്‍ട്ട് വളരെ അധികം വികസിച്ചിട്ടുണ്ട്. രാജ്യത്തെ പല ഭാഗങ്ങളിലും കലാകാരന്മാര്‍ പെബിള്‍ ആര്‍ട്ട് ചെയ്യുന്നുണ്ട്. കൊവിഡ് സംബന്ധിച്ച ബോധവല്‍ക്കരണവും ഈ കലാസൃഷ്‌ടിയിലൂടെ പ്രഹ്ലാദ് നടത്തുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ കലാസൃഷ്‌ടികള്‍ ഇതിനോടകം തന്നെ എല്ലാ മേഖലകളില്‍ നിന്നും അഭിനന്ദനങ്ങള്‍ നേടിക്കഴിഞ്ഞു. ആഗോള വിപണി കടുത്ത മാന്ദ്യത്തിലൂടെ കടന്നുപോകുന്നതിനാല്‍ ഇന്ത്യയില്‍ തൊഴിലില്ലായ്‌മ രൂക്ഷമാവുകയാണ്. എന്നാല്‍ ഈ സംരംഭത്തിലൂടെ പ്രഹ്ലാദിന് സാമ്പത്തികമായി ഉയരാന്‍ സാധിച്ചു. ഇത് സ്വയം തൊഴില്‍ കണ്ടെത്താന്‍ അദ്ദേഹത്തിന് അടിസ്ഥാന ശിലയിട്ടിരിക്കുകയാണ്. വിനോദങ്ങളെ തൊഴിലാക്കി മാറ്റാമെന്ന ആശയത്തില്‍ നിന്നാണ് പ്രഹ്ലാദ് പെബിള്‍ ആര്‍ട്ട് കണ്ടെത്തുന്നത്. ഇതിലൂടെ അദ്ദേഹം ധാരാളം തൊഴിലവസരങ്ങളും സൃഷ്‌ടിക്കുവാന്‍ തുടങ്ങി. വിവിധ തരത്തിലുള്ള കലാരൂപങ്ങള്‍ നിര്‍മിക്കുന്നതിന് ഒട്ടേറെ പേരുടെ സേവനം ആവശ്യമാണ്. ഗ്രാമീണ മേഖലകളില്‍ നിന്നുള്ളവര്‍ പ്രത്യേകിച്ച് യുവാക്കള്‍ മിക്കവരും നഗരങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നവരാണ്. എന്നാല്‍ ഭാവിയില്‍ വളര്‍ന്നു വരുന്ന തലമുറയ്‌ക്ക് ഗ്രാമങ്ങളില്‍ തന്നെ വിവിധ കലകളില്‍ പരിശീലനം ലഭിച്ചാല്‍ ഒരു സൈഡ് ബിസിനസ് എന്ന നിലയില്‍ വേണ്ടത്ര വരുമാനം ഉണ്ടാക്കുവാന്‍ സാധിക്കും.