കേരളം

kerala

ETV Bharat / bharat

കഴിഞ്ഞ ആറര വർഷമായി തെലങ്കാന സംസ്ഥാനത്ത് സമാധാനപരമായ അന്തരീക്ഷമാണെന്ന് അസദുദ്ദീൻ ഒവൈസി - aiim

ഇതിന്‍റെ ക്രെഡിറ്റ് മുഖ്യമന്ത്രി കെ.സി.ആറിനും സംഘത്തിനുമാണെന്നും അദ്ദേഹം പറഞ്ഞു.

Peaceful in the state last six and half years: Asaduddin  കഴിഞ്ഞ ആറര വർഷമായി തെലങ്കാന സംസ്ഥാനത്ത് സമാധാനപരമായ അന്തരീക്ഷമാണെന്ന് അസദുദ്ദീൻ ഒവൈസി  ഹൈദരാബാദ്  അസദുദ്ദീൻ ഒവൈസി  എഐഐഎം  aiim  എഐഎംഐഎം
കഴിഞ്ഞ ആറര വർഷമായി തെലങ്കാന സംസ്ഥാനത്ത് സമാധാനപരമായ അന്തരീക്ഷമാണെന്ന് അസദുദ്ദീൻ ഒവൈസി

By

Published : Mar 3, 2021, 5:00 AM IST

Updated : Mar 3, 2021, 6:42 AM IST

ഹൈദരാബാദ്: കഴിഞ്ഞ ആറര വർഷമായി തെലങ്കാന സംസ്ഥാനത്ത് സമാധാനപരമായ അന്തരീക്ഷമാണെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ഇതിന്‍റെ ക്രെഡിറ്റ് മുഖ്യമന്ത്രി കെ.സി.ആറിനും സംഘത്തിനുമാണെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിലെ ദാറുസ്സലാമിൽ നടന്ന എഐഎംഐഎമ്മിന്‍റെ 63-ാം വാർഷികത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു ഒവൈസി.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഹൈദരാബാദിൽ പ്രചാരണം നടത്തിയിട്ടും ജിഎച്ച്എംസി തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികളെ ജനം പരാജയപ്പെടുത്തി. അതുപോലെ തന്നെ ഗുജറാത്തിലും ഞങ്ങൾ ശക്തരാണ്. പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഞങ്ങളുടെ കരുത്ത് തെളിയിക്കുമെന്നും ഒവൈസി പറഞ്ഞു.

കാർഷിക നിയമങ്ങൾക്കെതിരെ പോരാടുന്നതിന് കർഷകർക്ക് പൂർണ്ണ പിന്തുണ നൽകുന്നുണ്ടെന്നും കേന്ദ്ര സർക്കാർ കാർഷിക ബില്ലുകൾ നിർബന്ധമായും പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ സംരക്ഷണത്തിനും പട്ടികജാതി, എസ്ടി, ന്യൂനപക്ഷ, ദരിദ്ര ജനങ്ങളുടെ ക്ഷേമത്തിനായി പോരാടുന്നതിനും പാർട്ടി എല്ലായ്പ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് അസദുദ്ദീൻ പറഞ്ഞു.

Last Updated : Mar 3, 2021, 6:42 AM IST

ABOUT THE AUTHOR

...view details