ജമ്മു കശ്‌മീരിലെ യുവാക്കളുമായി കേന്ദ്ര സർക്കാർ സംവദിക്കണമെന്ന് മെഹബൂബ മുഫ്‌തി - പിഡിപി യോഗം ചേർന്നു
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായി ജമ്മു കശ്‌മീരിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പുൽവാമയിൽ യോഗം ചേർന്നു

ജമ്മു കശ്‌മീരിലെ യുവാക്കളുമായി കേന്ദ്ര സർക്കാർ സംവദിക്കണമെന്ന് മെഹബൂബ മുഫ്‌തി
ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായി ജമ്മു കശ്‌മീരിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പുൽവാമയിൽ യോഗം ചേർന്നു. നിരവധി പിഡിപി പ്രവർത്തകരാണ് യോഗത്തിൽ പങ്കെടുത്തത്. പാകിസ്ഥാനും ചൈനയുമായി ചർച്ചകൾ നടത്തുന്ന കേന്ദ്ര സർക്കാർ ജമ്മു കശ്‌മീരിലെ യുവാക്കളുമായി സംവദിക്കണമെന്ന് മെഫ്‌ബൂബ മുഫ്‌തി ആവശ്യപ്പെട്ടു.