ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ജമ്മുകശ്‌മീര്‍ സര്‍വകക്ഷിയോഗത്തില്‍ പിഡിപി നേതാവും മുന്‍ ജമ്മുകശ്‌മീര്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്‌തി പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്.
പ്രത്യേക അധികാരം റദ്ദാക്കിയ ശേഷമുള്ള ആദ്യ കൂടിക്കാഴ്‌ച
ജമ്മുകശ്‌മീരിൻ്റെ പ്രത്യേക അധികാരം റദ്ദാക്കിയ 2019 ഓഗസ്റ്റ് അഞ്ചിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുന്നത്. ബിജെപിയും അപ്‌നി പാര്‍ട്ടിയും യോഗത്തില്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, യോഗത്തില്‍ തങ്ങളുടെ രണ്ട് പ്രതിനിധികളെ അയക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പിഡിപി അറിയിച്ചു. മെഹബൂബ യോഗം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടില്ല. അതിനാല്‍ ഞങ്ങളെ ആര് പ്രതിനീധീകരിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്നും മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ അറിയിച്ചു. അതേസമയം ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥിപാക്കണം എന്ന ആവശ്യമുയര്‍ത്തി ഒന്നിച്ച് പോരാടാന്‍ മുഫ്‌തി ആഹ്വാനം ചെയ്തിട്ടുണ്ട്.