കേരളം

kerala

ETV Bharat / bharat

ഡി.സി.പിയുടെ വാഹനത്തിലിടിച്ച് കാര്‍ നിര്‍ത്താതെ പോയി ; പേടിഎം സി.ഇ.ഒ അറസ്റ്റില്‍ - പേടിഎം സി.ഇ.ഒ വിജയ് ശേഖർ ശർമയെ അറസ്‌റ്റുചെയ്‌ത് ഡൽഹി പൊലീസ്

ഫെബ്രുവരി 22 ന് തെക്കൻ ഡൽഹിയിലെ മാളവ്യ നഗറിലായിരുന്നു സംഭവം

Paytm CEO arrested for rash driving  Paytm CEO arrested rash driving  പേടിഎം സി.ഇ.ഒയെ അറസ്റ്റുചെയ്‌ത് ഡല്‍ഹി പൊലീസ്  പേടിഎം സി.ഇ.ഒ വിജയ് ശേഖർ ശർമയെ അറസ്‌റ്റുചെയ്‌ത് ഡൽഹി പൊലീസ്  Paytm CEO Vijay Shekhar Sharma was arrested by the Delhi Police
14720594_thumbnail_3x2_paytm

By

Published : Mar 13, 2022, 7:22 PM IST

ന്യൂഡൽഹി : പേടിഎം സി.ഇ.ഒ വിജയ് ശേഖർ ശർമയെ അറസ്‌റ്റുചെയ്‌ത് ഡൽഹി പൊലീസ്. വിജയ് സഞ്ചരിച്ച ലാന്‍ഡ് റോവര്‍ വാഹനം, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥയുടെ കാറിൽ ഇടിച്ച കേസിലാണ് നടപടി. ഞായറാഴ്‌ച രാവിലെ അറസ്‌റ്റ് ചെയ്‌ത ഇദ്ദേഹത്തെ പിന്നീട് ജാമ്യത്തിൽ വിട്ടതായി മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.

ഫെബ്രുവരി 22 ന് തെക്കൻ ഡൽഹിയിലെ മാളവ്യ നഗർ ഏരിയലാണ് അപകടം. ദക്ഷിണ ഡൽഹി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (ഡി.സി.പി) ബെനിറ്റ മേരി ജെയ്‌ക്കറുടെ കാറിലാണ് വിജയ്‌ ശേഖര്‍ സഞ്ചരിച്ച കാര്‍ ഇടിച്ചിട്ടത്. എന്നാൽ, സംഭവസമയത്ത് ഡി.സി.പി കാറിനുള്ളിൽ ഉണ്ടായിരുന്നില്ല. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഡൽഹി പൊലീസ് വക്താവ് സുമൻ നാൽവ മാധ്യമങ്ങളോട് പറഞ്ഞു.

വാഹനമെത്തിയത് അമിതവേഗതയില്‍

കാറിൽ ഇന്ധനം നിറച്ച ശേഷം രാവിലെ എട്ട് മണിയോടെ മദർ ഇന്‍റര്‍നാഷണൽ സ്‌കൂളിന്‍റെ മൂന്നാം നമ്പർ ഗേറ്റിന് പുറത്ത് വാഹനം എത്തുകയുണ്ടായി. രക്ഷിതാക്കൾ കുട്ടികളെ സ്‌കൂളില്‍ എത്തിക്കുന്നതിനിടെ റോഡില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇതുകണ്ട് വേഗത കുറച്ച ഡി.സി.പിയുടെ വാഹനത്തില്‍ അമിത വേഗതയിലെത്തിയ ലാൻഡ് റോവർ കാര്‍ ഇടിയ്‌ക്കുകയായിരുന്നു.

ALSO READ lസൂര്യോര്‍ജം ഭക്ഷണമാക്കിയ ഹീര രത്തന്‍ മനേക് അന്തരിച്ചു

സംഭവശേഷം നിര്‍ത്താതെ പോയ വാഹനത്തിന്‍റെ നമ്പര്‍, ഡി.സി.പിയുടെ ഡ്രൈവർ കോൺസ്റ്റബിൾ ദീപക് കുമാർ ഉടൻ തന്നെ രേഖപ്പെടുത്തുകയും ഡി.സി.പിയെ അറിയിയ്ക്കുകയും ചെയ്‌തു. ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം അശ്രദ്ധമായി പൊതുവഴിയിൽ വാഹനമോടിച്ചതിനുള്ള കുറ്റമാണ് ചുമത്തിയത്.

ABOUT THE AUTHOR

...view details