ന്യൂഡൽഹി: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖിനെതിരെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഉപമുഖ്യമന്ത്രി അജിത് പവാറിനെയും പാർട്ടി മേധാവി ജയന്ത് പട്ടീലിനെയും എൻസിപി മേധാവി ശരത് പവാർ ഡൽഹിയിലേക്ക് വിളിപ്പിച്ചു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് നല്‍കിയ കത്തിൽ ആഭ്യന്തരമന്ത്രിക്കെതിരെ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു.
അനിൽ ദേശ്‌മുഖിനെതിരായ ആരോപണങ്ങൾ; നേതാക്കളെ വിളിപ്പിച്ച് ശരത് പവാർ - അനിൽ ദേശ്‌മുഖിനെതിരെ ആരോപണങ്ങൾ
മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങളെ തുടർന്ന് എൻസിപി നേതാക്കളെ ശരത് പവാർ ഡൽഹിയിലേക്ക് വിളിപ്പിച്ചു
അനിൽ ദേശ്‌മുഖിനെതിരായ ആരോപണങ്ങൾ; നേതാക്കളെ വിളിപ്പിച്ച് ശരത് പവാർ
വ്യവസായി മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടക വസ്തുക്കളുമായി കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ പുറത്താക്കിയ സച്ചിന്‍ വാസെ എന്ന ഉദ്യോഗസ്ഥനെയടക്കം മന്ത്രി ഇടപെട്ടാണ് നിയമിച്ചതെന്നും പരംബീര്‍ സിംഗ് ആരോപിച്ചിരുന്നു. മന്ത്രി എല്ലാ മാസവും 100 കോടി രൂപ പിരിച്ചു നല്‍കാന്‍ പൊലീസിനോടാവശ്യപ്പെട്ടെന്നും പരംബീര്‍ സിംഗ് കത്തിൽ ആരോപിച്ചിരുന്നു.