ആന്ധ്രാപ്രദേശ് :ആന്ധ്ര - തെലങ്കാന അതിർത്തിയിൽ പ്രതിഷേധിച്ച നടനും ജനസേന പാർട്ടി നേതാവുമായ പവന്‍ കല്യാണ്‍ (Pawan Kalyan) പൊലീസ് കസ്‌റ്റഡിയില്‍. ആന്ധ്രാപ്രദേശില്‍ അര്‍ദ്ധ രാത്രിയോടെയായിരുന്നു നാടകീയ രംഗങ്ങള്‍. അഴിമതി കേസില്‍ ടിഡിപി അധ്യക്ഷനും മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്‍റെ അറസ്‌റ്റിന് പിന്നാലെയായിരുന്നു സംഭവം (Pawan Kalyan Lies Down On Road).
ചന്ദ്രബാബു നായിഡുവിന്‍റെ അറസ്‌റ്റില്‍ (N Chandrababu Naidu arrested) പ്രതിഷേധിക്കാന്‍ എത്തിയതായിരുന്നു പവന്‍ കല്യാണ്‍. ആന്ധ്ര - തെലങ്കാന അതിര്‍ത്തിയില്‍ നായിഡുവിന് പിന്തുണ അറിയിച്ചെത്തിയ പവന്‍ കല്യാണിന്‍റെ വാഹനവ്യൂഹം പൊലീസ് തടഞ്ഞു. വിജയവാഡയിലേക്ക് റോഡ് മാര്‍ഗം പോവുകയായിരുന്നു പവൻ കല്യാണ്‍. ഇതിനിടെ ആന്ധ്ര - തെലങ്കാന അതിർത്തിയായ ഗാരികപടുവിൽ വച്ചാണ് താരത്തിന്‍റെ വാഹനവ്യൂഹത്തെ ആന്ധ്ര പൊലീസ് തടഞ്ഞത്.
തുടര്‍ന്ന് വാഹനത്തില്‍ നിന്നിറങ്ങി നടക്കാന്‍ ശ്രമിച്ച പവന്‍ കല്യാണിനെ പൊലീസ് തടഞ്ഞു. ഇതോടെ താരം റോഡിൽ കിടന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി നടനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പവന്‍ കല്യാണിനൊപ്പം മറ്റ് ജനസേന പാര്‍ട്ടി നേതാക്കളെയും പൊലീസ് കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്.
മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ജനാര്‍ദ്ദനന്‍ നായിഡു പവന്‍ കല്യാണിന്‍റെ അറസ്‌റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. 'ഞങ്ങൾ കല്യാണിനെയും മനോഹറെയും കരുതൽ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. അവരെ വിജയവാഡയിലേക്ക് കൊണ്ടുപോകുന്നു' - നന്ദിഗമ സബ് ഡിവിഷണൽ പൊലീസ് ഓഫിസർ ജനാർദ്ദന്‍ നായിഡു വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചു.
നായിഡുവിന്‍റെ (Chandrababu Naidu) അറസ്‌റ്റിന് പിന്നാലെ ശനിയാഴ്‌ച താരം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചിരുന്നു. മുൻ മുഖ്യമന്ത്രിയെ അറസ്‌റ്റ് ചെയ്‌ത രീതി സങ്കടകരമാണ്. ഈ സംഭവങ്ങൾ ജനാധിപത്യത്തിൽ നിർഭാഗ്യകരമാണെന്നും പവന്‍ കല്യാണ്‍ പറഞ്ഞു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്കെതിരെ താരം ശബ്‌ദം ഉയര്‍ത്തുകയും ചെയ്‌തു. അതേസമയം നായിഡുവിന്‍റെ അറസ്‌റ്റില്‍ സംസ്ഥാനത്തുടനീളം പാർട്ടി കേഡർമാര്‍ പ്രതിഷേധിച്ചു.
നൈപുണ്യ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് 372 കോടിയുടെ അഴിമതി ചൂണ്ടിക്കാട്ടിയായിരുന്നു നായിഡുവിനെ ശനിയാഴ്‌ച രാവിലെ ആറുമണിക്ക് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ആന്ധ്ര പൊലീസിന്‍റെ സിഐഡി വിഭാഗത്തിന്‍റേതായിരുന്നു നടപടി.
അന്വേഷണ സംഘം ചന്ദ്രബാബു നായിഡുവിനെ ചോദ്യം ചെയ്‌തതിന് ശേഷം വിജയവാഡയിലെ കോടതിയില്‍ ഹാജരാക്കി. നായിഡുവിന് വേണ്ടി അഭിഭാഷകര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും ചെയ്‌തു.ആന്ധ്ര തൊഴില്‍ നൈപുണ്യ വികസന കോര്‍പറേഷന്‍ അഴിമതി കേസില്‍ ഒന്നാം പ്രതിയാണ് നായിഡു എന്ന് സിഐഡി വിഭാഗം പറയുന്നു.
Also Read:CID produces Chandrababu Naidu Before ACB court : അഴിമതി കേസ്; ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ കോടതിയില്‍ ഹാജരാക്കി
നേരത്തെ കേസില്‍ 37-ാം പ്രതിയായിരുന്നു നായിഡു. യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനായി ആന്ധ്ര നൈപുണ്യ വികസന കോര്‍പറേഷനും സ്വകാര്യ കമ്പനികളുടെ കണ്‍സോര്‍ഷ്യവും തമ്മില്‍ 3,200 കോടി രൂപയുടെ കരാര്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ ഇതില്‍ 372 കോടി രൂപ, വ്യാജ കമ്പനികള്‍ ഇന്‍വോയ്‌സ് ഉണ്ടാക്കി വെട്ടിച്ചെന്നും ഇത് നായിഡു നടത്തിയ സാമ്പത്തിക തട്ടിപ്പാണെന്നുമാണ് കേസ്.