പട്‌ന:സംസ്ഥാനത്ത് ജാതി അടിസ്ഥാനമാക്കിയുള്ള സര്‍വേയുമായി മുന്നോട്ട് പോകാന്‍ ബിഹാര്‍ സര്‍ക്കാരിന് അനുമതി നല്‍കി പട്‌ന ഹൈക്കോടതി. വിധി പ്രഖ്യാപിക്കുന്നതിനിടെ സര്‍വേ നടത്താനുള്ള സര്‍ക്കാരിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്‌തുള്ള ഹര്‍ജികള്‍ കോടതി തള്ളി. കേസിലെ ഹര്‍ജിക്കാര്‍ നിലവില്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
മെയ് നാലിനായിരുന്നു ഹൈക്കോടതി ജാതി അടിസ്ഥാനമാക്കിയുള്ള സര്‍വേയില്‍ ഇടക്കാല സ്‌റ്റേക്ക് ഉത്തരവിട്ടത്. ജൂലൈ മൂന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് കേസിന്‍റെ വാദം തുടര്‍ന്നു. തുടര്‍ന്ന് പട്‌ന ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് കെ വി ചന്ദ്രനും ജസ്‌റ്റിസ് പാര്‍ത്ഥ സാരഥിയും അടങ്ങുന്ന ബെഞ്ച് കേസിന്‍റെ വിധി ഓഗസ്‌റ്റ് ഒന്നാം തീയതിയിലേക്ക് മാറ്റുകയായിരുന്നു.
ഈ വര്‍ഷത്തിന്‍റെ ആരംഭത്തില്‍ രണ്ട് ഘട്ടങ്ങളിലായാണ് സര്‍വേ നടത്തിയത്. ജനുവരി ഏഴ് മുതല്‍ 21 വരെയാണ് ആദ്യ ഘട്ട സര്‍വേ നടന്നത്. രണ്ടാം ഘട്ടത്തില്‍ സാമൂഹിക സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഏപ്രില്‍ 15 മുതല്‍ മെയ് മാസത്തിന്‍റെ അവസാനം വരെയായിരുന്നു സര്‍വേയ്‌ക്കായി സമയം ക്രമീകരിച്ചിരുന്നത്.