കേരളം

kerala

ETV Bharat / bharat

Video | ബൈക്ക് യാത്രികനെ റോഡിലൂടെ വലിച്ചിഴച്ച് കാർ ഡ്രൈവർ ; ക്രൂരതയുടെ നടുക്കുന്ന വീഡിയോ - പട്‌ന നാഗേശ്വർ ബൈക്ക് യാത്രികനെ വലിച്ചിഴച്ച സംഭവം

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കടന്നുകളയാൻ ശ്രമിച്ച കാർ ഡ്രൈവറെ തടയാൻ ശ്രമിക്കുമ്പോഴായിരുന്നു സംഭവം

Car hit bike then dragged biker in patna  Road Accident In Bihar  Road Accident In Patna  Hit and run accident in Patna  Car driver hits man and drags him through the road in patna  patna Car driver hits man and drags him through the road  പട്‌ന കാർ ബൈക്ക് അപകടം  ബൈക്ക് യാത്രികനെ റോഡിലൂടെ വലിച്ചിഴച്ച് കാർ ഡ്രൈവർ  പട്‌ന നാഗേശ്വർ ബൈക്ക് യാത്രികനെ വലിച്ചിഴച്ച സംഭവം  patna Car driver drags Bike rider
Video: ബൈക്ക് യാത്രികനെ റോഡിലൂടെ വലിച്ചിഴച്ച് കാർ ഡ്രൈവർ

By

Published : Apr 12, 2022, 5:54 PM IST

പട്‌ന: ബൈക്ക് യാത്രികനെ കാർ ഡ്രൈവർ റോഡിലൂടെ വലിച്ചിഴച്ചത് 100 മീറ്ററോളം. പട്‌ന നാഗേശ്വർ കോളനി ജങ്‌ഷന് സമീപത്തായിരുന്നു സംഭവം. കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചതിൽ ബൈക്ക് യാത്രികന് സാരമായ പരിക്കേറ്റിരുന്നു.

റോഡിൽ തെറിച്ചുവീണ അദ്ദേഹം കാറിനടുത്തെത്തി ഡ്രൈവറോട് തന്നെ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇയാളെ സഹായിക്കുന്നതിന് പകരം കാർ ഡ്രൈവർ കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു.

ബൈക്ക് യാത്രികനെ റോഡിലൂടെ വലിച്ചിഴച്ച് കാർ ഡ്രൈവർ

ALSO READ:ബിഹാറില്‍ ഇരുമ്പ് പാലം വെട്ടിമുറിച്ച് വിറ്റു: എട്ട് ഉദ്യോഗസ്ഥര്‍ പിടിയില്‍

പോകാനനുവദിക്കാതെ തടയാന്‍ ശ്രമിച്ച ബൈക്ക് യാത്രികനെ കാര്‍ ഡ്രൈവര്‍ 100 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു. ശേഷം കാറുമായി ഡ്രൈവർ കടന്നുകളഞ്ഞു. തെറിച്ചുവീണ ബൈക്ക് യാത്രികൻ തൽക്ഷണം ബോധരഹിതനായി.

നാട്ടുകാർ ചേർന്ന് ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്തുണ്ടായിരുന്നവർ പകർത്തിയ, സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചയാവുകയാണ്.

ABOUT THE AUTHOR

...view details