ഷിംല:ചെള്ളുപനി ബാധിച്ച രോഗി ഹിമാചൽ പ്രദേശിൽ മരിച്ചു. ഈ വർഷം ഹിമാചലില്‍ ചെള്ളുപനി ബാധിച്ച് മരിക്കുന്ന ആദ്യ കേസാണിത്. എല്ലാ വർഷവും ഹിമാചലിൽ ചെള്ളുപനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
മരിച്ച സോളൻ സ്വദേശിയായ സുഭാഷിനെ മൂന്ന് ദിവസം മുമ്പാണ് ഐജിഎംസിയിൽ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ചതിന് ശേഷം രോഗിയെ ഐസൊലേഷൻ വാർഡിലേയ്‌ക്ക് മാറ്റിയിരുന്നു. ഐജിഎംസിയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. രാഹുൽ ഗുപ്തയാണ് മരണം സ്ഥിരീകരിച്ചത്.
പോസിറ്റീവ് കേസുകളുടെ എണ്ണം:ചെള്ളുപനി എന്ന് സംശയിക്കുന്ന 600 പേരെ പരിശോധിച്ചപ്പോള്‍ 56 കേസുകള്‍ പോസിറ്റീവായിരുന്നു. ഹിമാചലില്‍ വീണ്ടും ചെള്ളുപനി മാരകമായിരിക്കുകയാണ് എന്നതിന്‍റെ തെളിവാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്‌ത ആദ്യ മരണം.
രോഗം പടരുന്നതെങ്ങനെ: പ്രധാനമായും മഴക്കാലത്താണ് ചെള്ളുപനി പടരുന്നത്. ബാക്‌ടീരിയ ബാധിച്ച ചെള്ളിന്റെ കടിയേല്‍ക്കുന്നതാണ് ചെള്ളുപനി പടരാനുള്ള കാരണം. കൂടാതെ ചെള്ളിന്‍റെ കടിയേല്‍ക്കുമ്പാള്‍ എലികളിലും രോഗം ബാധിക്കുന്നു.
രോഗലക്ഷണങ്ങള്‍:കടുത്ത പനിയാണ് രോഗലക്ഷണം. സാധാരണ പനിയുടെ ലക്ഷണങ്ങള്‍ക്ക് സമാനമാണ് ചെള്ളുപനിയുടെ ലക്ഷണങ്ങൾ. അതിനാല്‍ മഴകാലത്ത് വയലുകളിലോ, കാടുകളിലോ സഞ്ചരിച്ചിട്ടുള്ളവര്‍ ഡോക്‌ടറെ സമീപിക്കുവാന്‍ നിര്‍ദേശിക്കുന്നു. കടുത്ത പനി, തലവേദന, ജലദോഷം, ശരീരത്ത് അനുഭവപ്പെടുന്ന ചൊറിച്ചില്‍, മലബന്ധം, ചുണങ്ങ് പോലുള്ളവയാണ് പ്രധാന ലക്ഷണങ്ങള്‍.
ഡോക്‌ടര്‍മാര്‍ നിര്‍ദേശിക്കുന്നത്: ഇത്തരത്തില്‍ രോഗം പടരാതിരിക്കാന്‍ മഴയുള്ള സമയങ്ങളില്‍ വയലുകളിലും, കാടുകളിലും, പുല്ലുകളുള്ള പ്രദേശങ്ങളിലും സഞ്ചരിക്കാന്‍ പാടുള്ളതല്ല എന്ന് ഡേക്‌ടര്‍മാര്‍ നിര്‍ദേശിക്കുന്നു. മഴ കാലത്ത് ഇത്തരം പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം രോഗം സ്ഥിരീകരച്ചവരില്‍ ഭൂരിഭാഗവും ഇത്തരം പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവരാണ്.
ചെള്ളുപനിയെ നിസാരമായി കാണരുതെന്ന് ഡേക്‌ടര്‍മാര്‍ പറയുന്നു. ചെറിയ പനിയില്‍ നിന്നും ആരംഭിക്കുന്ന രോഗം കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മാരകമാകുന്നു. തുടര്‍ന്ന് രോഗി മരണപ്പെടുന്ന സാഹചര്യവുമുണ്ടാകുന്നു.
എടുക്കേണ്ട മുന്‍കരുതലുകള്‍: വരും ദിവസങ്ങളില്‍ ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശ പ്രകാരം ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. പുറംപ്രദേശങ്ങളില്‍ ജേലിക്കു പോകുന്നവരില്‍ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്‌ടറെ സമീപിക്കുക. ഇതു കൂടാതെ വീടും പരിസര പ്രദേശങ്ങളും വൃത്തിയായി സൂക്ഷിക്കുക. ആവശ്യമെങ്കില്‍ കീടനാശിനി തളിക്കുക.