കൊൽക്കത്ത: ബംഗാളിലെ സിലിഗുരി മെഡിക്കൽ കോളജിൽ നിന്നും ബ്ലാക്ക് ഫംഗസ് ബാധിച്ച രോഗി ചാടിപ്പോയി. ബ്ലാക്ക് ഫംഗസ് രോഗ ലക്ഷണങ്ങളെ തുടർന്ന് നോർത്ത് ബംഗാൾ മെഡിക്കൽ കോളജിലെ ഇഎൻടി വാർഡിയിൽ പ്രവേശിപ്പിച്ച രോഗിയാണ് ചാടിപ്പോയത്.
വ്യാഴാഴ്ച വൈകീട്ടോടെയാണ് രോഗിയെ കാണാതായത്. പൊലീസിൽ പരാതി നൽകിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മുഷിദാബാദ് സ്വദേശിയായ യുവതിയാണ് ചാടിപ്പോയത്.
Also Read: ബംഗാളിൽ രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്
ബംഗാളിൽ ബ്ലാക്ക് ഫംഗസ് രോഗബാധ ഉയർന്നതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇതിനായി പ്രത്യേക വാർഡുകളും തുടങ്ങിയിരുന്നു. സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് കേസുകൾ ദിനംപ്രതി വർധിക്കുകയാണ്. ദിവസേന രണ്ട് ബ്ലാക്ക് ഫംഗസ് കേസുകൾ എങ്കിലും ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് മെഡിക്കൽ കോളജ് സുപ്രണ്ട് പറഞ്ഞു. ഒരു മാസത്തിനുള്ളിൽ 10 രോഗികൾ മരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.