റായ്‌പൂർ: വെന്‍റിലേറ്റർ സപ്പോർട്ട് സിസ്റ്റത്തിൽ ഘടിപ്പിച്ചിരുന്ന ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് 65കാരൻ മരിച്ചു. ഛത്തീസ്ഗഡിലെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചൊവ്വാഴ്ചയാണ് സംഭവം. ഓക്സിജൻ സിലിണ്ടർ മാറ്റാൻ ശ്രമിക്കുന്നതിനിടെ അമിത സമ്മർദം കാരണം പൊട്ടിത്തെറിക്കുകയായിരുന്നു. മോഹൻ സിങാണ് മരിച്ചത്. വയറ്റിൽ അണുബാധയെ തുടർന്ന് ഐസിയു വാർഡിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഐസിയുവിൽ ഉണ്ടായിരുന്ന ഒമ്പത് രോഗികളെ ആശുപത്രിയുടെ മറ്റ് വാർഡുകളിലേക്ക് മാറ്റി. മറ്റ് ആളപായമെന്നും റിപ്പോർട്ട് ചെയ്തട്ടില്ല.
ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് 65കാരൻ മരിച്ചു - ഛത്തീസ്ഗഡിലെ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ
ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് 65കാരൻ മരിച്ചു. ഛത്തീസ്ഗഡിലെ മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ ചൊവ്വാഴ്ചയാണ് സംഭവം. ഓക്സിജൻ സിലിണ്ടർ മാറ്റാൻ ശ്രമിക്കുന്നതിനിടെ അമിത സമ്മർദ്ദം കാരണം പൊട്ടിത്തെറിക്കുകയായിരുന്നു.
ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് 65കാരൻ മരിച്ചു
അതേസമയം മരിച്ചയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നുവെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് അജയ് കോസ പറഞ്ഞു. സിലിണ്ടർ പൊട്ടിത്തെറിച്ച് രോഗി മരിച്ചുവെന്ന ആരോപണം നിഷേധിച്ച അദ്ദേഹം മോഹൻ സിംഗ് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ മൂലമാണ് മരിച്ചതെന്ന് പറഞ്ഞു. മോഹൻ സിംഗിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. മരണവുമായി ബന്ധപ്പെട്ട് വിവിധ ആളുകളുടെ മൊഴി രേഖപ്പെടുത്തി.