മൊഹാലി (പഞ്ചാബ്): പട്യാല സംഘർഷത്തിലെ മുഖ്യപ്രതി ബർജീന്ദർ സിംഗ് അറസ്റ്റിൽ. മൊഹാലിയിൽ വെച്ച് ഇന്ന് (01.05.2022) രാവിലെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. തുടർന്ന് രാവിലെ 7.20ന് പ്രതിയെ മുംബൈയിലെത്തിച്ചു.
ഇൻസ്പെക്‌ടർ ഷർമീന്ദർ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള സെൻട്രൽ ഇന്‍റലിജൻസ് ഏജൻസി (സിഐഎ) പട്യാല സംഘമാണ് ഇയാളെ പിടികൂടിയത്.
പട്യാലയിൽ വെള്ളിയാഴ്‌ച കാളിമാത ക്ഷേത്രത്തിന് പുറത്ത് രണ്ട് സംഘങ്ങൾ ഏറ്റുമുട്ടുകയായിരുന്നു. ഏറ്റുമുട്ടലിനെ തുടർന്ന് 2 പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു. പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് മൂന്ന് പ്രതികളെ ഇന്നലെ (30.04.2022) അറസ്റ്റ് ചെയ്‌തിരുന്നു. ഹരീഷ് സിംഗ്ല, കുൽദീപ് സിംഗ് ദന്താൽ, ദൽജിത് സിംഗ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. അന്വേഷണം പുരോഗമിക്കുകയാണ്.
Also read: പട്യാല സംഘർഷം; പ്രദേശത്ത് നിരോധനാജ്ഞ, നിരവധി പേർക്ക് പരിക്ക്: ഹരീഷ് സിംഗ്ലയെ പുറത്താക്കി ശിവസേന