മുംബൈ :ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ വാട്ടർ ബോയ് ആയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കർ അറിയപ്പെടുന്നത്. ഇടംകൈയൻ പേസ് ഓൾറൗണ്ടറായ അർജുനെ രണ്ട് തവണ മുംബൈ ക്യാമ്പിലെത്തിച്ചെങ്കിലും ഒരു തവണപോലും അവസരം നൽകിയിരുന്നില്ല. മുംബൈയുടെ പ്രതീക്ഷകൾ ആദ്യം തന്നെ അവസാനിച്ച സീസണായിരുന്നു ഇത്തവണത്തേത്. എന്നാൽ അവസാന മത്സരത്തിൽ പോലും അർജുന് അവസരം നൽകാൻ മുംബൈ മാനേജ്മെന്റ് തയ്യാറായില്ല.
അർജുനെ ടീമിൽ ഉൾപ്പെടുത്താത്തതിൽ സച്ചിന്റെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായിരുന്നില്ല. സച്ചിൻ വിചാരിച്ചാൽ മകനെ ടീമിൽ ഉൾപ്പെടുത്താൻ സാധിക്കില്ലേ എന്ന ചോദ്യം പലപ്പോഴും ക്രിക്കറ്റ് പ്രേമികൾ ഉന്നയിച്ചിരുന്നു. ഇപ്പോൾ സച്ച് ഇൻസൈറ്റ് എന്ന ഷോയിൽ അർജുൻ ഇക്കൊല്ലം കളിക്കുന്നത് കാണാൻ ആഗ്രഹിച്ചിരുന്നോ എന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് സാക്ഷാല്‍ സച്ചിൻ ടെൻഡുൽക്കർ.