കേരളം

kerala

ETV Bharat / bharat

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്‍റെ മൊബൈല്‍ ഫോണില്‍ തീപടര്‍ന്നു - IndiGo flight

ദിബ്രുഗഡില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന 6E 2037 ഫ്ലൈറ്റിലാണ് സംഭവം

Officials of aviation regulator Directorate General of Civil Aviation (DGCA) informed  ഇന്‍ഡിഗോ 6E2037  ദിബ്രുഗഡ് ഡല്‍ഹി ഇന്‍ഡിഗോ  ഡിജിസിഎ  IndiGo flight  IndiGo flight 6E 2037
ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്‍റെ മൊബൈല്‍ ഫോണില്‍ തീപടര്‍ന്നു

By

Published : Apr 15, 2022, 12:03 PM IST

ന്യൂഡല്‍ഹി:വിമാനയാത്രയ്‌ക്കിടെ യാത്രക്കാരന്‍റെ മൊബൈല്‍ഫോണിന് തീപിടിച്ചു. വ്യാഴാഴ്ച (14 ഏപ്രില്‍ 2022) ദിബ്രുഗഡില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന ഇന്‍ഡിഗോ 6E2037 വിമാനത്തിലാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഡിജിസിഎ അധികൃതർ അറിയിച്ചു.

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരന്‍റെ ഫോണില്‍ നിന്ന് തീപ്പൊരികളും പുകയും ഉയരുന്നത് ക്യാബിന്‍ ക്രൂ അംഗത്തിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ പരിശീലനം ലഭിച്ച ക്രൂ അംഗങ്ങളെത്തി അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ അണച്ചു. പിന്നാലെ വ്യാഴാഴ്‌ച ഉച്ചയോടെ തന്നെ വിമാനം സുരക്ഷിതമായി ഡല്‍ഹി വിമാനത്താവളത്തിലിറക്കിയതായി ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details