മുംബൈ:യാത്രക്കാരന്‍ വിമാനത്തിലെ ശുചിമുറിയില്‍ കുടുങ്ങിയത് ഒരു മണിക്കൂര്‍. മുംബൈ -ബെംഗളൂരു സ്പൈസ് ജെറ്റ് വിമാനത്തിലാണ് സംഭവം (Mumbai-Bengaluru SpiceJet flight). പുലര്‍ച്ചെ രണ്ട് മണിയോടെ മുംബൈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനത്തിലാണ് സംഭവമുണ്ടായത് (passenger trapped in the lavatory).
വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ ശുചിമുറിയിലേക്ക് പോയ യാത്രക്കാരനാണ് യാത്ര അവസാനിക്കും വരെ ശുചിമുറിയില്‍ തുടരേണ്ടി വന്നത് (Passenger trapped in Spice jet wash room). വാതിലിന്‍റെ പൂട്ട് ശരിയായി പ്രവര്‍ത്തിക്കാതെ വന്നതോടെയാണ് യാത്രികന്‍ ശുചിമുറിയില്‍ കുടുങ്ങിയത്. ജീവനക്കാര്‍ പരിശ്രമിച്ചിട്ടും വാതില്‍ തുറക്കാനായില്ല. ഒടുവില്‍ പുറത്ത് നിന്ന് യാത്രക്കാരനെ ആശ്വസിപ്പിക്കാനായിരുന്നു അവരുടെ ശ്രമം. വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ എഞ്ചിനീയര്‍ എത്തി പൂട്ട് തകര്‍ത്ത് യാത്രക്കാരനെ പുറത്തിറക്കുകയായിരുന്നു (Mal functioning of lock).
ഇയാളെ പുറത്തെത്തിച്ച ഉടന്‍ തന്നെ വൈദ്യസഹായം ലഭ്യമാക്കി. സംഭവത്തില്‍ സ്പൈസ് ജെറ്റ് യാത്രക്കാരനോട് ഖേദം പ്രകടിപ്പിച്ചു. യാത്രികന് മുഴുവന്‍ യാത്രാക്കൂലിയും തിരികെ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
ഇന്‍ഡിഗോ വിമാനത്തില്‍ കഴിഞ്ഞ ദിവസം ഒരു യാത്രക്കാരന്‍ വൈമാനികനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. വിമാനം വൈകുന്നതിനെക്കുറിച്ചുള്ള അറിയിപ്പ് നല്‍കുന്നതിനിടെയാണ് സംഭവം. ഇതില്‍ ഡല്‍ഹി പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്‍ഡിഗോ സഹവൈമാനികന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. യാത്രക്കാരുടെ ഭാഗത്ത് നിന്നുള്ള ഇത്തരം സംഭവങ്ങള്‍ അനുവദിക്കാനാകില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ മൂടല്‍ മഞ്ഞ് കാരണം ഉത്തരേന്ത്യയില്‍ വിമാനഗതാഗതം താറുമാറായിരിക്കുകയാണ്. 53 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. 120 വിമാനങ്ങള്‍ വൈകുകയും ചെയ്തു. 33 ആഭ്യന്തര വിമാനങ്ങളെയും 43 രാജ്യാന്തര വിമാനങ്ങളെയും മൂടല്‍മഞ്ഞ് സാരമായി ബാധിച്ചിട്ടുണ്ട്.
രാജ്യതലസ്ഥാനത്ത് ഇന്ന് നാല് ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. ട്രെയിന്‍ഗതാഗതത്തെയും മൂടല്‍മഞ്ഞ് സാരമായി ബാധിച്ചിട്ടുണ്ട്. കാഴ്ചദൂരം പൂജ്യം ഡിഗ്രിയിലേക്ക് താണു. തെരുവില്‍ കഴിയുന്നവര്‍ പലരും സര്‍ക്കാര്‍ അഭയകേന്ദ്രങ്ങളില്‍ അഭയം തേടിയിട്ടുണ്ട്. ഇവിടെ കിടക്കകളും പുതപ്പും ഭക്ഷണവും അടക്കമുള്ള സൗകര്യങ്ങള്‍ ഇവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Also Read: "ഞങ്ങൾ ഫ്ലൈറ്റ് മോഡിലാണ്", ഓൺലൈൻ സേവനങ്ങൾ താറുമാറിലെന്ന് ഇൻഡിഗോ: വലഞ്ഞ് യാത്രക്കാർ