ന്യൂഡൽഹി :അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഡൽഹിയിലും ഉത്തർപ്രദേശിലും ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐഎംഡി). തെക്ക്-പടിഞ്ഞാറൻ ഡൽഹി, റാംപൂർ, അലിഗഡ്, അട്രൗലി, ഖൈർ, ഹാത്രാസ്, ജലേസർ, ഇഗ്ലാസ്, സിക്കന്ദ്ര-റാവു, ജത്താരി, ഗബാന, പഹാസു (യുപി) എന്നിവിടങ്ങളിലാണ് മഴയ്‌ക്ക് സാധ്യതയെന്ന് ഐഎംഡി ട്വീറ്റ് ചെയ്തു. 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. പടിഞ്ഞാറൻ മധ്യപ്രദേശിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡൽഹി, കിഴക്കൻ ഉത്തർപ്രദേശ്, കിഴക്കൻ രാജസ്ഥാൻ, പശ്ചിമ ബംഗാൾ, സിക്കിം, ഒഡിഷ, ആൻഡമാൻ, നിക്കോബാർ ദ്വീപുകൾ, മധ്യ മഹാരാഷ്ട്ര, മറതവാഡ, തെലങ്കാന, കേരള, മാഹി എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും മഴയ്‌ക്ക് സാധ്യത.
Also Read:രാജ്യത്ത് 1,65,553 പേർക്ക് കൂടി കൊവിഡ് ; മരണം 3,460