ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ചൂടിന് അൽപ്പം ആശ്വാസം. വിവിധ ഭാഗങ്ങളിൽ വ്യഴാഴ്ച ലഭിച്ച കനത്ത മഴയും കാറ്റും ഡൽഹി ജനതയ്ക്ക് വേനൽ ചൂടിൽ നിന്ന് അൽപം ആശ്വാസമേകി.
ടോക്കാറ്റോറ റോഡ്, ഹനുമാൻ റോഡ്, ശാസ്ത്രി ഭവൻ എന്നിവയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ വ്യാഴാഴ്ച കനത്ത മഴ ലഭിച്ചു. ഡൽഹിയിലെ ഐടിഒ, രാജീവ് ചൗക്ക്, പ്രസിഡന്‍റ് ഹൗസ്, ഇന്ത്യ ഗേറ്റ്, ബുദ്ധ ജയന്തി പാർക്ക് എന്നീ പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.