ഹൈദരാബാദ്:ആകാശത്തെ വിസ്‌മയങ്ങള്‍ക്കായി വലിപ്പ ചെറുപ്പമില്ലാതെ കൗതുകത്തോടെ കാത്തിരിക്കാറുള്ളവരാണ് നാം ഓരോരുത്തരും. എന്നാല്‍ അടുത്തിടെ ഭൂമിയുടെ സമീപത്തിലൂടെ കടന്നുപോവുന്ന ഉല്‍ക്കയെ കാണാനുള്ള ശ്രമം പാളിപ്പോയിരുന്നു. മാത്രമല്ല ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 14 ലെ 'റിങ് ഓഫ് ഫയര്‍' (Ring Of Fire) പ്രതിഭാസവും ഇന്ത്യയിലെ കണ്ണുകള്‍ക്ക് നഷ്‌ടമായിരുന്നു.
ഇത്തരത്തില്‍ നിരാശപ്പെട്ടിരിക്കുന്നവര്‍ക്ക് മുന്നിലേക്കാണ് വരുന്ന ഒക്‌ടോബര്‍ 28-29 ദിവസങ്ങളിലായി ഭാഗിക ചന്ദ്രഗ്രഹണം (Partial Lunar Eclipse) കാണാനാവുമെന്ന സന്തോഷവാര്‍ത്തയുമായി ആകാശ നിരീക്ഷകരെത്തിയിരിക്കുന്നത്. അതായത് ഒക്‌ടോബര്‍ 28-29 ദിവസങ്ങളില്‍ അര്‍ധരാത്രിയോടെ ഈ പ്രതിഭാസം ദൃശ്യമാകുമെന്നാണ് വിവരം.
ഒക്‌ടോബർ 28 അർധരാത്രിയിൽ ചന്ദ്രൻ ഭൂമിയുടെ പെൻബ്രൽ നിഴലിലേക്ക് എത്തുമെന്നും തുടര്‍ന്ന് 29 ന് പുലര്‍ച്ചെ 1.06 മുതല്‍ 2.2 വരെയുള്ള സമയത്ത് കുടപോലെ നീങ്ങി തുടങ്ങുന്ന അമ്പ്രല്‍ ഫെയ്‌സ് ആരംഭിക്കുകയും ചെയ്യുമെന്ന് ശാസ്‌ത്ര മന്ത്രാലയവും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഗ്രഹണത്തിന്‍റെ ആകെ ദൈര്‍ഘ്യം ഒരു മണിക്കൂര്‍ 19 മിനുട്ടായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
എന്താണ് ചന്ദ്രഗ്രഹണം:നേര്‍ ദിശയിലുള്ള ചന്ദ്രനും സൂര്യനും ഇടയിൽ ഭൂമി കൃത്യമായി സ്ഥാനം പിടിക്കുമ്പോഴുണ്ടാകുന്ന ആകാശ പ്രതിഭാസമാണ് ചന്ദ്രഗ്രഹണം. ഇതുപ്രകാരം ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുന്നതോടെ, ചന്ദ്രന്‍ മറഞ്ഞ നിലയില്‍ ആയിരിക്കും. ഇനി പൂര്‍ണ ചന്ദ്രഗ്രഹണത്തിലേക്ക് കടന്നാണ് ചന്ദ്രനെ കടുംചുവപ്പ് നിറത്തിലാവും കാണാനാവുക. അതുകൊണ്ടുതന്ന ഇതിനെ ബ്ലഡ് മൂണ്‍ എന്നും വിശേഷിപ്പിക്കാറുണ്ട്.