കേരളം

kerala

ETV Bharat / bharat

പാർലമെന്‍റ് സമ്മേളനം ഇന്ന് മുതൽ; സംയുക്ത പ്രതിരോധത്തിനായി പ്രതിപക്ഷം

വിലക്കയറ്റം, ഇന്ധവില , കൊവിഡ് പ്രതിരോധം, കർഷക സമരം തുടങ്ങിയ വിഷയങ്ങള്‍ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്.

Parliament's Monsoon Session Parliament news loksabha news പാർലമെന്‍റ് സമ്മേളനം ഇന്ന് മുതൽ വിലക്കയറ്റം ഇന്ധവില കൊവിഡ് പ്രതിരോധം പാർലമെന്‍റ് വർഷകാല സമ്മേളനം
പാർലമെന്‍റ് സമ്മേളനം

By

Published : Jul 19, 2021, 7:27 AM IST

ന്യൂഡൽഹി: കൊവിഡ് പ്രതിരോധം, വാക്‌സിനേഷൻ ഇന്ധനവില വർധവനവ്, കർഷക സമരം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസർക്കാരും പ്രതിപക്ഷവും തമ്മില്‍ രൂക്ഷമായ തർക്കങ്ങള്‍ നടക്കുന്നതിനിടെ പാർലമെന്‍റ് വർഷകാല സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഓഗസ്റ്റ് 13 വരെയായിരിക്കും സഭ സമ്മേളിക്കുക.

രാവിലെ 11 മുതൽ ഉച്ചക്ക് 1 വരെയും ഉച്ചയ്ക്ക് 2 മുതൽ 6 വരെയുമായിരിക്കും ലോക്‌സഭ സമ്മേളിക്കുക. റൊട്ടേഷൻ ക്രമത്തിൽ മന്ത്രിമാരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് സ്പീക്കർ ദിവസങ്ങൾ അനുവദിച്ചിട്ടുണ്ട്. അസം, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ പാർലമെന്‍റ് സമ്മേളനമാണിത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മൺസൂൺ സെഷൻ ആരംഭിച്ചിരുന്നുവെങ്കിലും കൊവിഡ് കാരണം ശൈത്യകാല സമ്മേളനം നടന്നിരുന്നില്ല.

29 ബില്ലുകള്‍ അവതരിപ്പിക്കും

19 സമ്മേളന ദിവസങ്ങളില്‍ പുതിയ17 എണ്ണം ഉള്‍പ്പെടെ 29 ബില്ലുകള്‍ പാസാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സമ്മേളനത്തിന് മുന്നോടിയായി പാർലമെന്‍റില്‍ നടന്ന സർവകക്ഷി സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ണായക വിഷയങ്ങള്‍ ക്രിയാത്മകമായി ചർച്ച ചെയ്യാൻ പാർട്ടികളോട് അഭ്യർഥിച്ചു.

സർവകക്ഷി യോഗത്തിൽ 33 പാർട്ടികളിൽ നിന്നായി 40 ലധികം നേതാക്കൾ പങ്കെടുത്തു. വിലക്കയറ്റം, ഇന്ധവില , കൊവിഡ് പ്രതിരോധം, കർഷക സമരം തുടങ്ങിയ വിഷയങ്ങള്‍ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്.

രാജ്യസഭയിലും ചർച്ചകള്‍ കടുക്കും

നേരത്തെ മൺസൂൺ സെഷന് മുന്നോടിയായി രാജ്യസഭയിലെ വിവിധ പാർട്ടികളുടെ നേതാക്കളുടെ യോഗത്തിൽ ഉപരാഷ്‌ട്രപതിയും രാജ്യസഭ ചെയർമാനുമായ വെങ്കയ്യ നായിഡു

അധ്യക്ഷത വഹിച്ചിരുന്നു. പണപ്പെരുപ്പം, ദാരിദ്ര്യം, കൊവിഡ് പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ തങ്ങൾ നിർദ്ദേശിച്ചതായി രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ചെയർമാൻ വെങ്കയ്യ നായിഡുവിനെ അറിയിച്ചു.

രാജ്യത്തിന്‍റെ കൂട്ടായ ഇച്ഛയെയും അഭിലാഷങ്ങളെയും സഭ പ്രതിനിധീകരിക്കുന്നുവെന്നും എല്ലാ അംഗങ്ങൾക്കും ചട്ടങ്ങൾക്ക് അനുസൃതമായി അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ മതിയായ അവസരങ്ങൾ നൽകുമെന്നും ലോക്സഭാ സ്പീക്കർ ഓം ബിർല പറഞ്ഞു. ഞായറാഴ്ച പാർലമെന്‍റ് ലൈബ്രറി കെട്ടിടത്തിൽ നടന്ന സർ-പാർട്ടി യോഗത്തിൽ ഓം ബിർല അധ്യക്ഷത വഹിച്ചു.

സഭ എല്ലാ അംഗങ്ങൾക്കും അവകാശപ്പെട്ടതാണെന്നും ചെറിയ പാർട്ടികളിൽ നിന്നുള്ള അംഗങ്ങൾ, സിംഗിൾ മെംബർ പാർട്ടികൾ എന്നിവരുൾപ്പെടെ എല്ലാവർക്കും വേണ്ടത്ര അവസരങ്ങൾ നൽകുമെന്നും ബിർല പറഞ്ഞു.

അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മാധ്യമങ്ങളുടെയും സുരക്ഷയ്ക്കായി കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

also read:പാർലമെന്‍റ് സമ്മേളനം: ഏത് വിഷയത്തിലുള്ള ചർച്ചക്കും സർക്കാർ തയ്യാറെന്ന് പ്രധാനമന്ത്രി

ABOUT THE AUTHOR

...view details