ന്യൂഡൽഹി: പാർലമെന്‍റ് സ്റ്റാൻഡിങ് കമ്മിറ്റിയുടെ മുമ്പാകെ നേരിട്ട് ഹാജരാകാൻ സാധിക്കില്ലെന്ന് ഫേസ്ബുക്ക് അറിയിച്ചു. വിർച്വൽ മീറ്റിംഗിലൂടെ ചർച്ചയിൽ പങ്കെടുക്കാമെന്നും ഫേസ്ബുക്ക് പറഞ്ഞു. എന്നാൽ ഫേസ്ബുക്കിന്‍റെ ആവശ്യം പാർലമെന്‍റ് സ്റ്റാൻഡിങ് കമ്മിറ്റി നിരസിച്ചു. യോഗത്തിന് പങ്കെടുക്കുന്ന ഉദ്യോഗസ്ഥർക്ക് വാക്സിനേഷൻ നൽകുമെന്നും സമിതി ഫേസ്ബുക്കിനോട് പറഞ്ഞു.
കടുപ്പിച്ച് സമിതി
മീറ്റിംഗ് തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. യൂട്യൂബ്, ഗൂഗിൾ മുതലായ മറ്റ് വെബ് പ്ലാറ്റ്ഫോമുകളുടെയും അധികൃതർ നേരിട്ട് സമിതിക്ക് മുന്നിൽ ഹാജരാകണമെന്നും സമിതി അറിയിച്ചു. കൊവിഡ് സാഹചര്യത്തിൽ നേരിട്ടുള്ള മീറ്റിംഗുകളിൽ പങ്കെടുക്കാൻ കമ്പനിയുടെ നിയമങ്ങൾ അനുവദിക്കാത്തതുകൊണ്ട് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകാൻ കഴിയില്ലെന്നാണ് ഫേസ്ബുക്ക് സമിതിക്ക് നൽകിയ മറുപടിയിൽ പറയുന്നത്. അതേസമയം, ഫേസ്ബുക്ക് അധികൃതർ ഓൺലൈനിൽ ഹാജരാകുമെന്നും അറിയിച്ചു. എന്നാൽ ഈ തീരുമാനത്തെ സമിതി തള്ളുകയായിരുന്നു.