കേരളം

kerala

ETV Bharat / bharat

'കമ്പനിയുടെ നയങ്ങളാണ് ഇവിടെയും പിന്‍തുടരുന്നത്' ; പാർലമെന്‍ററി സമിതിയോട് ട്വിറ്റര്‍ ഇന്ത്യ - ലോണി

സിആർ‌പി‌സി സെക്ഷൻ 160 പ്രകാരമായിരുന്നു നോട്ടിസ് നല്‍കിയിരുന്നത്.

Twiiter in soup  twiter legal compliance  Parliamentary panel asks tough questions to Twitter  Twitter compliance  ട്വിറ്റർ ഇന്ത്യയോട് ചോദ്യങ്ങളുമായി പാർലമെന്‍ററി സ്റ്റാൻഡിംഗ് കമ്മിറ്റി  ട്വിറ്റർ ഇന്ത്യ  പാർലമെന്‍ററി സ്റ്റാൻഡിംഗ് കമ്മിറ്റി  ലോണി  വയോധികനെ മർദിച്ച സംഭവം
ട്വിറ്റർ ഇന്ത്യയോട് ചോദ്യങ്ങളുമായി പാർലമെന്‍ററി സ്റ്റാൻഡിംഗ് കമ്മിറ്റി

By

Published : Jun 19, 2021, 9:54 AM IST

ന്യൂഡൽഹി :വെള്ളിയാഴ്ച പാർലമെന്‍ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചോദ്യങ്ങൾ നേരിട്ട് ട്വിറ്റർ ഇന്ത്യ പ്രതിനിധികൾ. സുപ്രധാന നയ തീരുമാനങ്ങൾ കമ്പനി എങ്ങനെ എടുക്കുന്നുവെന്നും എക്സിക്യുട്ടീവ് അതോറിറ്റി ഇതിൽ എത്രത്തോളം പങ്ക് വഹിക്കുന്നുവെന്നും സമിതി അംഗങ്ങള്‍ ചോദിച്ചു.

Also read:ട്വിറ്റർ ഇന്ത്യ മാനേജിംഗ് ഡയറക്ടർക്ക് നോട്ടീസയച്ച് യുപി പൊലീസ്

കമ്പനിയുടെ നയങ്ങളാണ് തങ്ങൾ ഇവിടെയും പിന്തുടരുന്നതെന്ന് യോഗത്തിൽ ട്വിറ്റർ ഇന്ത്യ പ്രതിനിധി മറുപടി നൽകി. യുപിയിലെ ലോണിയിൽ മുസ്ലിം വയോധികനെ മർദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമമായ ട്വിറ്ററിൽ പ്രചരിച്ചിരുന്നു.

എന്നാല്‍ സംഭവത്തെ സാമുദായിക വത്കരിക്കരിക്കുകയാണെന്ന് കാണിച്ച് ഗാസിയാബാദ് പൊലീസ് സിആർ‌പി‌സി സെക്ഷൻ 160 പ്രകാരം ട്വിറ്റര്‍ ഇന്ത്യക്ക് നോട്ടിസ് അയച്ചിട്ടുണ്ട്. ട്വിറ്ററിനെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

ABOUT THE AUTHOR

...view details