ന്യൂഡല്‍ഹി:സീറോ അവർ അവസാനിച്ചതിനെ തുടർന്ന് ലോക്‌സഭയും രാജ്യസഭയും രണ്ട് മണി വരെ പിരിഞ്ഞു (The Lok Sabha and Rajya Sabha have been adjourned till 2 pm).പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം ബഹളത്തോടെയാണ് ആരംഭിച്ചത് (Parliament Winter Session). പ്ലക്കാര്‍ഡുമായി സഭയിലെത്തിയ ബിഎസ്‌പി എംപി ഡാനിഷ് അലിയാണ് (BSP MP Danish Ali ) ബഹളങ്ങള്‍ക്ക് തുടക്കമിട്ടത്. സഭയ്ക്കകത്ത് മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങിയ ഡാനിഷ് അലിയോട് സഭയില്‍ നിന്ന് പുറത്തു പോകാന്‍ സ്‌പീക്കര്‍ ആവശ്യപ്പെട്ടു.
തുടര്‍ന്നുണ്ടായ ബഹളത്തിന് പിന്നാലെ സ്‌പീക്കര്‍ സഭ 12 മണി വരെ നിര്‍ത്തിച്ചു. 12 മണിക്ക് സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷം ഖണ്ഡന ഉപക്ഷേപം കൊണ്ടുവന്നെങ്കിലും സ്‌പീക്കര്‍ അനുവദിച്ചില്ല. തുടര്‍ന്ന് സീറോ അവര്‍ തടസ്സമില്ലാതെ നടന്നു.
മൂന്ന് സംസ്ഥാനങ്ങളിലെ തിളക്കമാര്‍ന്ന വിജയം നല്‍കിയ ആത്മ വിശ്വാസവുമായാണ് ഭരണപക്ഷം ഇന്ന് സഭയിലെത്തിയത്. സഭ തുങ്ങുന്നതിനു മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിലെത്തിയപ്പോള്‍ ഭരണ കക്ഷി അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് ഡെസ്‌കിലടിച്ച് അനുമോദിച്ചു.
ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയമം എന്നിവ ഇന്ന് രാജ്യസഭയില്‍ പരിഗണനക്ക് വരും. മൊഹുവാ മൊയ്ത്ര കേസില്‍ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടും ഇന്ന് ലോക് സഭയില്‍ മേശപ്പുറത്ത് വക്കും.
കേന്ദ്ര ഫണ്ട് ദുർവിനിയോഗത്തിൽ പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിനെതിരെ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ (Union Education Minister Dharmendra Pradhan) ആരോപണം ഉന്നയിച്ചു. പിഎം പോഷൻ യോജനക്കായി അനുവദിച്ച 4000 കോടി രൂപ (ഉച്ചഭക്ഷണ പദ്ധതി) പശ്ചിമ ബംഗാൾ സർക്കാർ ദുരുപയോഗം ചെയ്‌തുവെന്നും ഈ കേസിന്‍റെ അന്വേഷണം സിബിഐക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.