ന്യൂഡൽഹി: രാജ്യസഭയിൽ നിന്ന് 12 എംപിമാരെ സസ്‌പെൻഡ് ചെയ്ത നടപടിയ്‌ക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം. പാർലമെന്‍റ് വളപ്പിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഒത്തുകൂടിയ പ്രതിപക്ഷ നേതാക്കൾ പ്രതിഷേധ മുദ്രാവാക്യം മുഴക്കി.
നേരത്തെ 12 പ്രതിപക്ഷ എംപിമാരുടെ സസ്‌പെൻഷൻ റദ്ദാക്കണമെന്ന ആവശ്യം രാജ്യസഭാ സ്പീക്കർ എം വെങ്കയ്യ നായിഡു തള്ളിയതിനെ തുടർന്ന് പ്രതിപക്ഷ എംപിമാർ ലോക്‌സഭയിൽ നിന്നും രാജ്യസഭയിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിനിടെ അച്ചടക്കരാഹിത്യം കാണിച്ചുവെന്നാരോപിച്ചാണ് രാജ്യസഭയിലെ 12 എംപിമാരെ സസ്പെൻഡ് ചെയ്തത്.
എംപിമാർ മാപ്പു പറയാൻ തയാറാകാത്തതിനാൽ സസ്പെൻഷൻ പിൻവലിക്കാൻ കഴിയില്ലെന്നായിരുന്നു വെങ്കയ്യ നായിഡുവിന്‍റെ നിലപാട്. ഇതിനെത്തുടർന്നാണ് പ്രതിപക്ഷം ഇരുസഭകളും ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്.