മൈസൂരു : 2001 ലെ- ഭീകാരാക്രമണത്തിന്‍റെ 22-ാം വാർഷിക ദിനത്തിൽ ലോക്‌ലഭയിലെ സുരക്ഷ വീഴ്‌ചയുണ്ടാക്കിയവർക്ക് സന്ദർശക പാസ് നൽകിയെന്ന് ആരോപിക്കപ്പെടുന്ന ബിജെപി എംപി പ്രതാപ് സിംഹയുടെ മൈസൂരുവിലെ ഓഫിസിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു (Parliament security breach). പ്രതികള്‍ പാർലമെന്‍റിൽ അതിക്രമിച്ച് കയറുകയും അവിടെ കളര്‍ സ്‌പ്രേ പ്രയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും ചെയ്‌തതില്‍ പ്രതാപ് സിംഹയുടെ പങ്ക് ചോദ്യം ചെയ്‌താണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം പ്രകടിപ്പിച്ചത് (Congress allegation on BJP Mysore MP in Parliament security breach).
കൂടുതൽ പ്രതിഷേധങ്ങൾ നടക്കാൻ സാധ്യത ഉള്ളതുകൊണ്ട് എംപിയുടെ ഓഫിസിന് പുറത്ത് കനത്ത സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. 2001-ലെ ഭീകരാക്രമണത്തിന്‍റെ 22-ാം വാർഷിക ദിനമായ ബുധനാഴ്‌ചയാണ്, സാഗർ ശർമ്മയും മനോരഞ്ജൻ ഡിയും സന്ദർശക പാസിൽ വന്ന് ഗ്യാലറിയിൽ നിന്ന് ബെഞ്ചുകൾക്ക് മുകളിലൂടെ ചാടി ലോക്‌സഭയ്‌ക്കുള്ളില്‍ അക്രമണം അഴിച്ചുവിട്ടത്. ഇവര്‍ കയ്യില്‍ കരുതിയിരുന്ന കളര്‍ സ്‌പ്രേ പ്രയോഗിച്ചതോടെ ലോക്‌സഭ അൽപ്പനേരം തടസപ്പെട്ടു.
ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ അമോൽ ഷിൻഡെയും നീലം ദേവിയും പാർലമെന്‍റ് വളപ്പിന് പുറത്ത് പ്രതിഷേധിച്ചു. ഇവരും സമാന രീതിയില്‍ കളര്‍ സ്‌പ്രേ പ്രയോഗിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു.
ബിജെപി എംപി സിംഹയുടെ പേരിൽ രണ്ട് അക്രമികള്‍ക്ക് സന്ദർശക പാസ് നൽകിയതായി പറയപ്പെടുന്നു. മൈസൂരിലെ വിജയനഗർ സ്വദേശിയായ മനോരഞ്ജൻ എന്ന പ്രതിയാണ് സാഗർ ശർമ്മയെ സുഹൃത്തായി പരിചയപ്പെടുത്തി പുതിയ പാർലമെന്‍റ് കാണുക എന്ന വ്യാജേനെ സിംഹയുടെ ഓഫിസിൽ നിന്ന് രണ്ട് സന്ദർശക പാസുകൾ വാങ്ങിയത്.
പാർലമെന്‍റ് സുരക്ഷ വീഴ്‌ചയെ തുടർന്ന് മൈസൂരുവിലെ ജില്ല കോൺഗ്രസ് പ്രവർത്തകർ പ്രതാപ് സിംഹയ്‌ക്കെതിരെ പ്രതിഷേധിക്കുകയും സംഭവത്തിന് ശേഷം സിംഹയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. ഇതിനെ തുടർന്ന് ക്രമസമാധാന തകരാർ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടിയായി സിംഹയുടെ ഓഫിസിന് പുറത്ത് കർണാടക പൊലീസ് കനത്ത സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
എംപിയുടെ ജലദർശിനി ഗസ്‌റ്റ് ഹൗസിനുള്ളിലെ ഓഫിസിന് മുന്നിൽ ദേവരാജ പൊലീസ് സ്‌റ്റേഷൻ ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. കർണാടക സ്‌റ്റേറ്റ് റിസർവ് ഫോഴ്‌സിന്‍റെ ഒരു സംഘത്തെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഓഫിസും പൊലീസ് വളഞ്ഞിട്ടുണ്ട്. പാർലമെന്‍റ് ആക്രമണത്തില്‍ ഉള്‍പ്പെട്ട മൈസൂര്‍ സ്വദേശി മനോരഞ്ജന്‍റെ വീടിന് സമീപവും ശക്തമായ പൊലീസ് കാവല്‍ ഏർപ്പെടുത്തി. കുറ്റാരോപിതനായ മനോരഞ്ജന്‍റെ പിതാവ് ദേവരാജെഗൗഡ ബുധനാഴ്‌ച മാധ്യമങ്ങളോട് സംസാരിച്ചെങ്കിലും പിന്നീട് പ്രതികരിക്കാൻ തയ്യാറായില്ല. മനോരഞ്ജന്‍റെ വീട്ടിൽ കേന്ദ്ര ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട് .
Also rad : പ്രതികളുടേത് ഭഗത് സിങ്ങിനെ അനുകരിക്കാനുള്ള ശ്രമം; പാര്‍ലമെന്‍റ് ആക്രമണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
പാർലമെന്‍റ് സുരക്ഷ ലംഘനം സൂക്ഷ്‌മമായി ആസൂത്രണം ചെയ്‌തതാണെന്നും പൊലീസ് റെക്കോഡുകൾ. പ്രതികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പരസ്‌പരം ബന്ധപ്പെട്ടിരുന്നുവെന്നും അവരുടെ പദ്ധതി നടപ്പിലാക്കാൻ ബുധനാഴ്‌ച പാർലമെന്‍റിൽ വരുന്നതിന് മുമ്പ് ഒരു പരിശോധനയും നടത്തിയിരുന്നു എന്നും പൊലീസ് പറയുന്നു. കേസിലെ പ്രതികളെ അറസ്‌റ്റ് ചെയ്യുകയും കർശനമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ചുമത്തി നിയമപ്രകാരം കേസ് രജിസ്‌റ്റർ ചെയ്യുകയും ചെയ്‌തതായി അന്വേഷണ ചുമതലയുള്ള ഡൽഹി പൊലീസ് അറിയിച്ചു.