ന്യൂഡൽഹി:മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയും മുതിർന്ന പാർട്ടി നേതാവ് ലാൽ കൃഷ്ണ അദ്വാനിയും പാർലമെന്റിൽ ഉപയോഗിച്ചിരുന്ന മുറി ഇനി ബിജെപി പ്രസിഡന്റ് ജെ.പി. നദ്ദയ്ക്ക്. ബിജെപി പാർലമെന്ററി പാർട്ടിയുടെ ഓഫീസിനോട് ചേർന്നുള്ള റൂം നമ്പർ നാലാണ് നദ്ദയ്ക്ക് അനുവദിച്ച് നൽകിയിരിക്കുന്നത്.
എൻഡിഎ ചെയർമാൻ കൂടിയായിരുന്ന മുൻ പ്രധാനമന്ത്രി വാജ്പേയി ഉപയോഗിച്ചിരുന്ന മുറി, 2007ൽ അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്ന് ഒഴിവായതിന് പിന്നാലെയായിരുന്നു അദ്വാനിക്ക് അനുവദിച്ച് നൽകിയത്.