ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം തടയുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ഇന്ത്യയുടെയും ഗൂഗിൾ ഇന്ത്യയുടെയും അഭിപ്രായങ്ങൾ കേൾക്കുന്നതിനായി പാർലമെന്‍റ് സ്റ്റാൻഡിംഗ് കമ്മിറ്റി ജൂൺ 29ന് യോഗം ചേരും. ഇരു കമ്പനികളുടെയും പ്രതിനിധികളെ നാളെ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നതിനായി ക്ഷണിച്ചു.
പാർലമെന്‍റ് സ്റ്റാൻഡിങ് കമ്മിറ്റിയുടെ മുമ്പാകെ നേരിട്ട് ഹാജരാകാൻ സാധിക്കില്ലെന്ന് ഫേസ്ബുക്ക് അറിയിച്ചിരുന്നു. വിർച്വൽ മീറ്റിംഗിലൂടെ ചർച്ചയിൽ പങ്കെടുക്കാമെന്നും ഫേസ്ബുക്ക് പറഞ്ഞിരുന്നു. എന്നാൽ ഫേസ്ബുക്കിന്‍റെ ആവശ്യം പാർലമെന്‍റ് സ്റ്റാൻഡിങ് കമ്മിറ്റി നിരസിച്ചു. യോഗത്തിന് പങ്കെടുക്കുന്ന ഉദ്യോഗസ്ഥർക്ക് വാക്സിനേഷൻ നൽകുമെന്നും സമിതി ഫേസ്ബുക്കിനോട് പറഞ്ഞിരുന്നു.