കേരളം

kerala

ETV Bharat / bharat

പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും; ബജറ്റ് ഫെബ്രുവരി ഒന്നിന് - Parliament Budget Session government business

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ അവസാന പൂര്‍ണബജറ്റില്‍ കൂടുതല്‍ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Parliament Budget Session  പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം  2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്  2024 Parliament Budget Session  Parliament Budget Session government business  2024 പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം
പാര്‍ലമെന്‍റ്

By

Published : Jan 13, 2023, 4:16 PM IST

ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ഈ മാസം ജനുവരി 31ന് ആരംഭിച്ച് ഏപ്രില്‍ ആറിന് അവസാനിക്കുമെന്ന് കേന്ദ്ര പാര്‍ലമെന്‍ററി കാര്യ മന്ത്രി പ്രഹളാദ് ജോഷി വ്യക്തമാക്കി. സമ്മേളന കാലവധിയായ 66 ദിവസത്തില്‍ 27 സിറ്റിങ്ങുകള്‍ ഉണ്ടാകും. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മാല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക.

നിര്‍മല സീതാരാമന്‍റെ അഞ്ചാമത്തെ ബജറ്റായിരിക്കും ഇത്. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ പൂര്‍ണ ബജറ്റുമായിരിക്കും ഇത്. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയും, കേന്ദ്ര ബജറ്റുമടക്കമുള്ള സമ്മേളനകാലത്തിലെ നടപടികള്‍ പ്രതീക്ഷാപൂര്‍വം നോക്കികാണുന്നു എന്ന് പ്രഹളാദ് ജോഷി ട്വീറ്റ് ചെയ്‌തു.

സമ്മേളന കാലത്ത് ഫെബ്രുവരി 14മുതല്‍ മാര്‍ച്ച് 12വരെ പാര്‍ലമെന്‍റ് പിരിയും. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട സ്ഥിരം സമിതികള്‍ക്ക് സര്‍ക്കാര്‍ ആവശ്യപ്പെടുന്ന ഗ്രാന്‍ഡുകള്‍ പരിശോധിക്കുന്നതിനും വകുപ്പുകളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനും വേണ്ടിയാണ് ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 12വരെ സമ്മേളനകാലത്ത് പാര്‍ലമെന്‍റ് പിരിയുന്നത്. രാഷ്‌ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബജറ്റിന്‍മേലുള്ള ചര്‍ച്ചയില്‍ ധനകാര്യമന്ത്രി നിര്‍മല സീതാരാമനും മറുപടി പറയും.

വിവിധ മന്ത്രാലയങ്ങള്‍ ആവശ്യപ്പെട്ട ചെലവുമായി ബന്ധപ്പെട്ട കണക്കുകളിലെ ചര്‍ച്ചകളും സര്‍ക്കാറിന്‍റെ നിയമനിര്‍മാണ അജണ്ടകളുമായിരിക്കും ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ നടക്കുക. ബജറ്റ് മണി ബില്ലായി അവതരിപ്പിച്ച് പാസാക്കുന്നതും ഈ ഘട്ടത്തില്‍ ആയിരിക്കും.

പുതിയ മന്ദിരത്തിലേക്ക്: സെന്‍ട്രല്‍ വിസ്‌ത വികസനത്തിന്‍റെ ഭാഗമായി പുതിയ പാര്‍ലമെന്‍റ് കെട്ടിടത്തിന്‍റെ നിര്‍മാണം നടക്കുകയാണ്. ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാംഘട്ടം പുതിയ പാര്‍ലമെന്‍റ് കെട്ടിടത്തില്‍ നടത്താന്‍ കഴിയുമെന്ന ആത്‌മവിശ്വാസം അധികൃതര്‍ പങ്ക്‌വെക്കുന്നുണ്ട്. അവസാനമായി കഴിഞ്ഞ ശൈത്യകാല സമ്മേളനത്തില്‍ ലോക്‌സഭയില്‍ 9 ബില്ലുകള്‍ അവതരിപ്പിക്കുകയും ഏഴ് ബില്ലുകള്‍ പാസാക്കുകയും ചെയ്‌തു. രാജ്യ സഭ 9 ബില്ലുകള്‍ പാസാക്കി. രണ്ട് സഭകളും പാസാക്കിയ ബില്ലുകളുടെ എണ്ണം ഒമ്പതാണ്.

ABOUT THE AUTHOR

...view details