കേരളം

kerala

ETV Bharat / bharat

Parineeti Chopra Raghav Chadha Wedding: താജ് തടാകത്തില്‍ വച്ച് ചടങ്ങുകൾ, പരിനീതി ചോപ്ര - രാഘവ് ഛദ്ദ വിവാഹം ഇന്ന് - പരീനിതി രാഘവ് കല്യാണം ലീല പാലസ്

RagNeeti wedding date and venue : പരിനീതി ചോപ്ര - രാഘവ് ഛദ്ദ വിവാഹം ഉദയ്‌പൂരില്‍ ഇന്ന് നടക്കും. ലീല പാലസിൽ വച്ചാണ് ചടങ്ങുകൾ.

Parineeti Chopra Raghav Chadha wedding  Ragneeti wedding  RagNeeti wedding date and venue  Parineeti Chopra wedding venue  Parineeti Chopra Raghav Chadha wedding ceremony  പരനീതി ചോപ്ര രാഘവ് ഛദ്ദ വിവാഹം  രാഘവ് ഛദ്ദ വിവാഹം ഇന്ന്  രാഘ്നീതി വിവാഹം  പരീനിതി രാഘവ് കല്യാണം ലീല പാലസ്  leela palace Parineeti Chopra wedding
Parineeti Chopra Raghav Chadha Wedding

By ETV Bharat Kerala Team

Published : Sep 24, 2023, 3:31 PM IST

രാധകർ ഏറെ നാളായി ആകാംഷയോടെ കാത്തിരിക്കുന്ന താര വിവാഹമായ പരിനീതി ചോപ്ര - രാഘവ് ഛദ്ദ വിവാഹം (Parineeti Chopra Raghav Chadha wedding) ഇന്ന്. രാജസ്ഥാനിലെ ഉദയ്‌പൂരില്‍ ലീല പാലസില്‍ (Leela Palace) വച്ചാകും പരിനീതി ചോപ്ര - രാഘവ് ഛദ്ദ വിവാഹം. പ്രകൃതി സൗന്ദര്യത്തിന് പേരു കേട്ട താജ് തടാകത്തില്‍ വച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. വൈകുന്നേരം നാല് മണിക്കാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത് (RagNeeti wedding date and venue).

ഉച്ചയ്‌ക്ക് 1.00 മണിക്ക് രാഘവ് ഛദ്ദയ്‌ക്കുള്ള സെഹ്‌റബന്ദിയോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന്, ബരാത്ത് ഘോഷയാത്ര, ലേക്ക് പാലസിൽ നിന്ന് വിവാഹ വേദിയിലേക്ക് ബോട്ടിലുള്ള യാത്ര, പിന്നീട് ജയമാല (മാലകൾ കൈമാറൽ) എന്നിങ്ങനെയാണ് ചടങ്ങുകൾ.

6.30നാണ് വിടവാങ്ങൽ ചടങ്ങ്. തുടർന്ന് ലീല പാലസിൽ രാത്രി 8.30ന് റിസപ്‌ഷൻ ആരംഭിക്കും. പ്രശസ്‌ത ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയും ചലച്ചിത്ര നിർമാതാവ് കരൺ ജോഹറും ഉൾപ്പെടെ നിരവധി പ്രമുഖ അതിഥികൾ ഉദയ്‌പൂരിലെ വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾക്കും പ്രൗഢി കുറവായിരുന്നില്ല. ശനിയാഴ്‌ചയായിരുന്നു ഹൽദി ചടങ്ങ്. പഞ്ചാബി നൃത്തമായ ഗിദ്ദയുടെ ചടുലമായ പ്രകടനങ്ങൾ കൊണ്ട് ഇന്നലത്തെ ചടങ്ങ് വർണാഭമാക്കിയിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മനും പരിപാടിയിൽ പങ്കെടുത്തു. അതിഥികൾക്കായി ഏഷ്യൻ, ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ ഉൾക്കൊള്ളുന്ന ഹൃദ്യമായ സ്വാഗത ഉച്ചഭക്ഷണവും തയ്യാറാക്കിയിരുന്നു.

ഇന്നലെ രാവിലെ 10 മണിയോടെ ചൂര ചടങ്ങുകളോടെയാണ് വിവാഹാഘോഷങ്ങൾക്ക് തുടക്കമായത്. ഗൃഹാതുരത്വം ഉണര്‍ത്തുന്ന പ്രമേയം അടങ്ങിയ സംഗീത വിരുന്ന് ആഘോഷങ്ങൾ ചടങ്ങിന് തിളക്കം കൂട്ടി. സൂര്യാസ്‌തമയം കഴിഞ്ഞ്, വരനും വധുവിനും ഒപ്പം വരുന്ന കുടുംബാംഗങ്ങള്‍ ആ രാത്രിയിലെ ആഘോഷത്തില്‍ ഒത്തുചേരും.

Also read:RagNeeti Wedding : 90കളിലെ ഗാനം മുതല്‍ പഞ്ചാബി മെനു വരെ; പരിനീതി ചോപ്ര - രാഘവ് ഛദ്ദ വിവാഹം ഉദയ്‌പൂരില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അതിഥികൾക്ക് വിളമ്പുന്ന വിഭവ സമൃദ്ധമായ പഞ്ചാബി മെനുവാണ് വിവാഹത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്. പഞ്ചാബി കുടുംബ പശ്ചാത്തലമാണ് രാഘവിനും പരിനീതിയ്‌ക്കും. കൂടാതെ ഉദയ്‌പൂരിലെ സമ്പന്നമായ പാരമ്പര്യ വിഭവങ്ങള്‍ പ്രദർശിപ്പിച്ച്, രാജസ്ഥാനി പലഹാരങ്ങൾ വിവാഹ മെനുവില്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.

പരമ്പരാഗത കുതിരയ്‌ക്ക് പകരം ബോട്ടിലെത്തുന്ന വരന്‍: വിവാഹ വേദിയിലേയ്‌ക്ക് രാഘവ് ഛദ്ദ എത്തുന്നതും മറ്റൊരു പ്രത്യേകതയോടെയാണ്. വിവാഹ ഘോഷയാത്രയിലെ പരമ്പരാഗത കുതിരയ്ക്ക് പകരം, പരമ്പരാഗതമല്ലാത്ത രീതിയില്‍ ബോട്ടിലാണ് രാഘവ് ഛദ്ദ വിവാഹ വേദിയിലേക്ക് വരുന്നത്. പാരമ്പര്യത്തിൽ നിന്നുള്ള ഈ ക്രിയാത്മകമായ വിടവാങ്ങല്‍ അവിസ്‌മരണീയവും ശ്രദ്ധേയവുമായ ഒരു നിമിഷമാണ് വാഗ്‌ദാനം ചെയ്യുന്നത്. വിവാഹത്തിന് ശേഷം, സെപ്‌റ്റംബർ 30 ന് ചണ്ഡീഗഡിൽ വച്ച് രാഘവും പരിനീതിയും വിവാഹ സല്‍ക്കാരം നടത്തും.

പരിനീതിയുടെ പുതിയ പ്രോജക്‌ടുകള്‍:പരിനീതിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത് നിരവധി പ്രോജക്‌ടുകളാണ്. 'മിഷന്‍ റാണിഗഞ്ചാ'ണ് പരിനീതിയുടെ ഏറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്ന്. ചിത്രത്തില്‍ പരിനീതിയുടെ നായകനായി അഭിനയിക്കുന്നത് അക്ഷയ്‌ കുമാര്‍ ആണ്. ദില്‍ജിത് ദോസഞ്ചിനൊപ്പമുള്ള ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന 'ചംകില' ആണ് പരിനീതിയുടെ മറ്റൊരു പ്രോജക്‌ട്.

ABOUT THE AUTHOR

...view details