രാഘ്നീതി വിവാഹം: ആരാധകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന താര വിവാഹമാണ് പരിനീതി ചോപ്ര - രാഘവ് ഛദ്ദ വിവാഹം (Parineeti Chopra Raghav Chadha Wedding). തങ്ങളുടെ വിവാഹത്തിനായി രാജസ്ഥാനിലെ ഉദയ്‌പൂരിലേയ്‌ക്ക് പുറപ്പെട്ടിരിക്കുകയാണ് പരിനീതി ചോപ്രയും രാഘവ് ഛദ്ദയും.
ഉദയ്‌പൂരിലേയ്‌ക്ക് യാത്രയാവുന്ന ഇരുവരും വെള്ളിയാഴ്‌ച രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഉദയ്‌പൂര്‍ വിമാനത്താവളത്തിൽ എത്തുന്ന പരിനീതിയ്‌ക്കും രാഘവിനും ഗംഭീര വരവേൽപ്പാകും ലഭിക്കുക.
നീല നിറമുള്ള സ്‌കിന്നി ജീന്‍സും കറുത്ത നിറമുള്ള ടീഷര്‍ട്ടും ധരിച്ചാണ് രാഘവ് ഛദ്ദ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയത്. ചുവന്ന നിറമുള്ള സ്ലീവ്‌ലെസ് ഔട്ട്‌ഫിറ്റില്‍ പരിനീതിയും വിമാനത്താവളത്തിലെത്തി. അതേസമയം ഇരുവരും ഒന്നിച്ചല്ല വിമാനത്താവളത്തില്‍ എത്തിയത്.
ശ്രദ്ധ നേടി രാഘ്‌നീതിയുടെ മെഹന്ദി ചടങ്ങ്:ന്യൂഡല്‍ഹിയിലെ പണ്ടാര റോഡിലുള്ള രാഘവിന്‍റെ വസതിയില്‍ വച്ച് ഈ ആഴ്‌ചയുടെ തുടക്കത്തില്‍ ഇരുവരുടെയും മെഹന്ദി ചടങ്ങ് നടന്നിരുന്നു. രാഘവ് ഛദ്ദയുടെയും പരിനീതി ചോപ്രയുടെയും മെഹന്ദി ചടങ്ങിന്‍റെ ദൃശ്യങ്ങള്‍ ഇരുവരും പങ്കുവച്ചിരുന്നില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.
വിവാഹം ഉദയ്‌പൂരിലെ രണ്ട് ഹോട്ടലുകളില്‍
വിവാഹം ഉദയ്‌പൂരിലെ രണ്ട് ഹോട്ടലുകളില്‍:ലേക്ക് സിറ്റി (തടാകങ്ങളുടെ നഗരം) എന്നറിയപ്പെടുന്ന ഉദയ്‌പൂരിലെ ഏറ്റവും പ്രശസ്‌തമായ രണ്ട് ആഢംബര ഹോട്ടലുകളില്‍ വച്ചാകും പരിനീതിയുടെയും രാഘവിന്‍റെയും വിവാഹ ആഘോഷ ചടങ്ങുകള്‍ നടക്കുക. ഈ താര വിവാഹത്തില്‍ അവരുടെ കുടുംബാംഗങ്ങൾ മാത്രമല്ല, വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നാല് മുഖ്യമന്ത്രിമാരും പങ്കെടുക്കും.
വിവാഹത്തിന് മുമ്പായി പരിനീതിയും രാഘവും രണ്ട് ഹോട്ടലുകളിലാകും താമസിക്കുക. പരിനീതി ചോപ്ര ലീല പാലസിലും, കുടുംബത്തോടൊപ്പം രാഘവ് ഛദ്ദ ഉദയ്‌പൂരിന്‍റെ ഹൃദയഭാഗത്തുള്ള താജ് മഹല്‍ ഹോട്ടലിലും താമസിക്കും.
Also Read:'രാഘ്നീതി' വിവാഹ നിശ്‌ചയം, പ്രണയാർദ്ര ചിത്രങ്ങൾ കാണാം
ഗംഭീര സ്വീകരണത്തിന് ശേഷം ബോട്ട് സവാരി: രാഗ്‌നീതിയുടെ (RagNeeti - Raghav Chadha Parineeti Chopra) പ്രൗഢഗംഭീരമായ വിവാഹത്തിനായി ലീല പാലസില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരിക്കുകയാണ്. ഉദയ്‌പൂരിലെ ദബോക്ക് വിമാനത്താവളത്തില്‍ എത്തുന്ന രാഗ് നീതിയ്‌ക്ക് (RagNeeti) സംഘാടകര്‍ പ്രത്യേക സ്വീകരണം നല്‍കും. തുടര്‍ന്ന് പിഛോല തടാകത്തില്‍ മനോഹരമായ ബോട്ട് സവാരി നടത്തിയ ശേഷം ഇരുവരും അവരവരുടെ ഹോട്ടലുകളിലേക്ക് പോകും. പരിനീതിയുടെ കസിന്‍ സിസ്‌റ്ററും ഗ്ലോബല്‍ ഐക്കണുമായ പ്രിയങ്ക ചോപ്രയും വിവാഹത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി താരം ഇന്ത്യയിലേയ്‌ക്ക് ഉടന്‍ പുറപ്പെടുമെന്നും സൂചനയുണ്ട്.
വിഐപി വിവാഹത്തിന് സുരക്ഷ ശക്തമാക്കി:വളരെ രാജകീയമായി പഞ്ചാബി ആചാര പ്രകാരം സെപ്‌റ്റംബര്‍ 24നാണ് പരിനീതിയുടെയും രാഘവിന്‍റെയും വിവാഹം. കോട്ട മാതൃകയിലുള്ള ലീല പാലസാണ് ഇരുവരുടെയും വിവാഹ വേദി. വിഐപി വിവാഹത്തിനുള്ള എല്ലാ സുരക്ഷ നടപടികളും വേദിയില്‍ സജ്ജമാക്കിയിട്ടുണ്ട്. വിവാഹ ആഘോഷ വേളയിൽ സ്‌മാർട്ട് ഫോണുകള്‍ കൊണ്ടു പോകരുതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്ക് നിർദേശം നൽകുകയും ചെയ്‌തു. ഡൽഹി ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ മേല്‍നോട്ടത്തിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുക.
രാഗ്‌നീതി വിവാഹത്തിൽ പങ്കെടുക്കുന്ന നാല് മുഖ്യമന്ത്രിമാർ: രാഗ്‌നീതി വിവാഹത്തിലെ അതിഥി പട്ടികയിൽ നാല് സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാരാണുള്ളത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് സിങ് മാൻ, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ എന്നിവരാണ് മുഖ്യ അതിഥികള്‍.
4 മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ 200 അതിഥികള്‍ വിവാഹ ചടങ്ങിലെത്തും
രാഗ്‌നീതി വിവാഹത്തിൽ 200 അതിഥികള്‍:പ്രമുഖ രാഷ്ട്രീയക്കാർ, വ്യവസായികൾ, ബോളിവുഡ് സെലിബ്രിറ്റികൾ എന്നിവരുൾപ്പെടെ രാജ്യത്തുടനീളമുള്ള 200ലധികം പേരാകും ചടങ്ങിൽ പങ്കെടുക്കുക. 50ലധികം ആഢംബര ടാക്‌സികൾ ഉൾപ്പെടെ 120ലധികം വാഹനങ്ങൾ ചടങ്ങിനായി റിസർവ് ചെയ്‌തിട്ടുണ്ട്. ഇത് രാഘവ്-പരിനീതി വിവാഹത്തിന്‍റെ പ്രൗഢി വര്‍ധിപ്പിക്കുന്നു.
കുതിരയ്‌ക്ക് പകരം രാജകീയ ബോട്ടിൽ എത്തുന്ന വരന്‍:വിവാഹ വേദിയിലേയ്‌ക്കുള്ള രാഘവ് ഛദ്ദയുടെ വരവാണ് ചടങ്ങിലെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്ന്. വിവാഹ ഘോഷയാത്രയിലെ പരമ്പരാഗത കുതിരയ്ക്ക് പകരം, പരമ്പരാഗതമല്ലാത്ത രീതിയില്‍ ബോട്ടിലാണ് രാഘവ് ഛദ്ദ വിവാഹ വേദിയില്‍ എത്തുക. പാരമ്പര്യത്തിൽ നിന്നുള്ള ഈ ക്രിയാത്മകമായ വിടവാങ്ങല്‍ അവിസ്‌മരണീയവും ശ്രദ്ധേയവുമായ ഒരു നിമിഷം വാഗ്‌ദാനം ചെയ്യുമെന്നുറപ്പാണ്.
താജ് മഹൽ ഹോട്ടലിൽ നിന്നും പിഛോല തടാകത്തിലേയ്‌ക്ക്: താജ് മഹൽ ഹോട്ടലിൽ നിന്നും പുറപ്പെടുന്ന രാഘവിന്‍റെ വിവാഹ ഘോഷയാത്ര സമാപിക്കുന്നത് അതിമനോഹരമായ പിഛോല തടാകത്തിലാകും. രാജകീയ ബോട്ടിലാകും രാഘവിന്‍റെ വിവാഹ ഘോഷയാത്ര. ബോളിവുഡ് സിനിമയിലെ ഒരു രംഗം അനുസ്‌മരിപ്പിക്കുന്ന ഒരു ദൃശ്യാനുഭവമായിരിക്കും ഈ നിമിഷം സമ്മാനിക്കുക എന്നാണ് പ്രതീക്ഷ.
കോട്ട മാതൃകയിലുള്ള ലീല പാലസാണ് വിവാഹ വേദി
പരിനീതിയുടെ ചൂഡ ചടങ്ങുകളോടെ തുടക്കം:സെപ്റ്റംബർ 23ന് രാവിലെ 10 മണിക്ക് പരിനീതിയുടെ ചൂര/ചൂഡ ചടങ്ങുകളോടെയാകും വിവാഹ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക. തുടര്‍ന്ന് സെപ്റ്റംബർ 24ന് ഉച്ചയ്ക്ക് 1 മണിക്ക് താജ് ലേക്ക് പാലസിൽ രാഘവ് ഛദ്ദയുടെ വിവാഹ ചടങ്ങുകളോടെയും വിവാഹത്തിന് തുടക്കമാകും.
രാഗ്‌നീതി വിവാഹ ചടങ്ങുകള്‍:ഉച്ചകഴിഞ്ഞ് 2 മണിക്ക് താജ് ലേക്ക് പാലസിൽ നിന്നും വിവാഹ ഘോഷയാത്ര ആരംഭിക്കും. 3.30ന് ലീല പാലസില്‍ വച്ച് വധൂവരന്‍മാര്‍ പരസ്‌പരം പൂമാലകള്‍ കൈമാറും. തുടര്‍ന്ന് 4 മണിക്ക് ഫെറാസ് ചടങ്ങ് നടക്കും. (വിവാഹ ജീവിതത്തിലേയ്‌ക്കുള്ള വധൂവരന്‍മാരുടെ ഏഴ് പ്രതിജ്ഞകളാണ് ഫെറാസ്)
വിരുന്ന് സല്‍ക്കാരം ചണ്ഡീഗഡില്‍:വൈകിട്ട് 6.30 ന് പരിനീതി ചോപ്രയുടെ വിടവാങ്ങൽ ചടങ്ങും നടക്കും. അതേദിവസം വൈകിട്ട് 8.30ന് ഗംഭീര സ്വീകരണവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. വിവാഹ ശേഷം സെപ്‌റ്റംബര്‍ 30ന് ചണ്ഡീഗഡിലെ ഹോട്ടൽ താജിൽ വച്ച് വിവാഹ സത്കാരവും നടക്കും.
Also Read:RagNeeti Wedding : 90കളിലെ ഗാനം മുതല്‍ പഞ്ചാബി മെനു വരെ; പരിനീതി ചോപ്ര - രാഘവ് ഛദ്ദ വിവാഹം ഉദയ്‌പൂരില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്