കേരളം

kerala

ETV Bharat / bharat

മകന്‍റെ കൊലപാതകിയെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊന്ന് മാതാപിതാക്കൾ - മകന്‍റെ കൊലപാതകിയെ തലയ്ക്കടിച്ച് കൊന്ന്

തെലങ്കാനയിലെ സംഗറെഡ്ഡിയിലാണ് മകന്‍റെ കൊലപാതകിയെ മാതാപിതാക്കളും സഹോദരനും ചേർന്ന് കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.

Telangana  Munipalli  Parents killed the accused in son murder  Parents Revenge for sons murder  Chinnachelmeda  Talari Praveen  മുനിപ്പള്ളി  തെലങ്കാന  സംഗറെഡ്ഡി  തെലങ്കാന  കോടാലികൊണ്ട് തലയ്ക്കടിച്ച് കൊന്ന്  മകന്‍റെ കൊലപാതകിയെ തലയ്ക്കടിച്ച് കൊന്ന്
മകന്‍റെ കൊലപാതകിയെ കോടാലികൊണ്ട് തലയ്ക്കടിച്ച് കൊന്ന് മാതാപിതാക്കൾ

By

Published : Nov 12, 2022, 11:14 AM IST

മുനിപ്പള്ളി( തെലങ്കാന):മകനെ കൊലപ്പെടുത്തിയ യുവാവിനെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊന്ന് മാതാപിതാക്കൾ. തെലങ്കാനയിലെ സംഗറെഡ്ഡിയിലാണ് സംഭവം. ചിന്നചെൽമേഡ സ്വദേശിയായ ബെഗാരി ആനന്ദാണ് കൊല്ലപ്പെട്ടത്.

2020 ലാണ് ദമ്പതികളുടെ മകൻ തലാരി പ്രവീണിനെ ആനന്ദ് കൊലപ്പെടുത്തിയത്. ചൂതാട്ടത്തിനിടെയുണ്ടായ വാക്കേറ്റത്തിനിടയിൽ ആനന്ദ് പ്രവീണിനെ കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിൽ ഒരു വർഷമായി ജയിലിൽ കഴിയുകയായിരുന്ന ആനന്ദ് അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.

നവംബര്‍ ഒമ്പതിന് ചിന്നചെൽമേഡയിലുള്ള ബന്ധുവീട്ടിൽ ആനന്ദ് എത്തിയിരുന്നു. ഈ വിവരം അറിഞ്ഞ പ്രവീണിന്‍റെ മാതാപിതാക്കളും സഹോദരനും ആനന്ദിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെ രാവിലെ തനിച്ച് പുറത്തിറങ്ങുന്ന ആനന്ദിനെ പ്രവീണിന്‍റെ അച്ഛൻ അമ്പയ്യ, അമ്മ സ്വരൂപ, സഹോദരൻ പ്രഭുദാസ് എന്നിവർ കോടാലിയുമായി പിന്തുടർന്ന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

യുവാവിന്‍റെ കണ്ണിൽ മുളക് പൊടി വിതറിയ ശേഷം കോടാലി കൊണ്ട് തലയിലും കൈയിലും വെട്ടുകയായിരുന്നു. കൊലപാതക ശേഷം മാതാപിതാക്കളും സഹോദരനും ബുധേര പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. സദാശിവപേട്ട റൂറൽ സിഐ സന്തോഷ് കുമാർ, മുനിപ്പള്ളി എസ്എസ്ഐ രാജശേഖർ എന്നിവർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details